Categories: Football

കെവിന്‍ 2025 വരെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരും

മാഞ്ചസ്റ്റര്‍ സിറ്റിക്കായി കെവിന്‍ ഇത് വരെ 225 മത്സരങ്ങള്‍ കളിച്ചു. 65 ഗോളുകള്‍ നേടി. 105 ഗോളുകള്‍ക്ക് വഴിയുമൊരുക്കി.

Published by

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പ്ലേമേക്കര്‍ കെവിന്‍ ഡി ബ്രൂയിന്‍ 2025 വരെ ക്ലബ്ബില്‍ തുടരും. ബ്രൂയിനുമായി പുതിയ കരാര്‍ ഒപ്പുവച്ചതായി മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് അറിയിച്ചു.

ജര്‍മന്‍ ടീമായ വൂള്‍ഫ്‌സ്ബര്‍ഗില്‍ നിന്ന് 2015 ലാണ് ബെല്‍ജിയം താരമായ കെവിന്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നത്. സിറ്റിക്കായി ഇതുവരെ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു എഫ്എ കപ്പും നാല് ലീഗ് കപ്പും സ്വന്തമാക്കി. 2020 ല്‍ പിഎഫ്എ പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി.  

മാഞ്ചസ്റ്റര്‍ സിറ്റി  എനിക്കൊരു കുടുംബമാണ്. ആരാധകരെ ഏറെ ഇഷ്ടമാണ്. വിജയത്തിനായി കുതിക്കുന്ന ക്ലബ്ബാണ് സിറ്റിയെന്നും കെവിന്‍ പറഞ്ഞു.  

മാഞ്ചസ്റ്റര്‍ സിറ്റിക്കായി കെവിന്‍ ഇത് വരെ 225 മത്സരങ്ങള്‍ കളിച്ചു. 65 ഗോളുകള്‍ നേടി. 105 ഗോളുകള്‍ക്ക് വഴിയുമൊരുക്കി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by