ആലപ്പുഴ: തെരെഞ്ഞെടുപ്പില്‍ ജനപിന്തുണ നഷ്ടപ്പെട്ടു എന്ന് ബോധ്യമായ സിപിഎം വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് നേരെ പോലും യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തുകയായിരുന്നു. പട്ടിക ജാതിക്കാരനായ മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സഞ്ജുവിനു നേരെ നടന്ന ആക്രമണം പട്ടികജാതിക്കാരോടുള്ള സിപി എമ്മിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് ദിവസം രാത്രി തിരികെ സഞ്ജു വീട്ടില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി സിപിഎം – ഡിവൈ എഫ്‌ഐ ഗുണ്ടകളുടെ ആക്രമണമുണ്ടായത. വ്യാപകമായി ആക്രമണങ്ങള്‍ നടന്നിട്ടും പലപരാതികള്‍ നല്‍കിയിട്ടും പോലീസ് നിഷ്‌ക്രിയമാണ്. അക്രമകാരികളായ സിപിഎം- ഡി വൈ എഫ് ഐ നേതാക്കന്മാരെ ഉടന്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വള്ളികുന്നത്തെ ചില ബൂത്തുകളില്‍ പോലീസ് സഖാക്കളുടെ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിക്കാന്‍ ശ്രമിച്ചതായി യുവമോര്‍ച്ചയുടെ ആക്ഷേപം.
വള്ളികുന്നം പടയണിവെട്ടം 171,172,173 ബൂത്തില്‍ രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷനുള്ളില്‍ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റ നേത്യത്വത്തില്‍ പോലീസ് ഒത്താശയോടെ അമ്പതിലധികം സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: