ബെംഗളൂരു: കൊറോണയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാനായി കടുത്ത നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കൊറോണ വ്യാപനം തടയുന്നതിനായി ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാര്‍ട്ട്മെന്റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍, മറ്റ് പരിപാടികള്‍ക്കും നിയന്ത്രണം ഏഏര്പ്പെടുത്തി. മാളുകളില്‍ അടക്കം ആളുകള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കും. സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇന്നലെ ആറായിരത്തില്‍ അധികം പേര്‍ക്കാണ് കൊറോണ ബാധിച്ചത്. നഗരത്തില്‍ നാളെ മുതല്‍ കടുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: