ബ്രസീലിയോ: ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കകം 4195 പേര്‍ കോവിഡ് മൂലം മരിച്ചതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ബ്രസീലില്‍ കോവിഡ് മൂലം ഇത്രയധികം പേര്‍ ഒരു ദിവസം മരിക്കുന്നത്.
ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ സ്ഥിതിവിശേഷമാണ്. പലരും ചികിത്സ കിട്ടാതെ മരിയ്‌ക്കുകയാണ്. രാജ്യത്തെ ആരോഗ്യസംവിധാനം പലയിടങ്ങളിലും പാടെ തകര്‍ന്ന സ്ഥിതിയിലാണ്.
ഇപ്പോള്‍ ഇവിടെ 3,37000 പേര്‍ മരിച്ചു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ബ്രസീലിലാണ്. അതേ സമയം മഹാമാരിയെ നിയന്ത്രിക്കാന്‍ ലോക് ഡൗണ്‍ പോലുള്ള നിയന്ത്രണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്രസില്‍ പ്രസിഡന്‍റ് ബൊല്‍സൊനാരോ തയ്യാറല്ല.
സമ്പദ്ഘടനയ്‌ക്കേറ്റ ആഘാതം വൈറസ് മൂലമുള്ള ക്ഷതത്തേക്കാള്‍ കടുത്തതാണെന്ന് അദ്ദേഹം പറയുന്നു. ക്വാറന്‍റൈന്‍ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേയും ബൊല്‍സൊനാരോ എതിര്‍ക്കുന്നു. പൊണ്ണത്തടിയും വിഷാദരോഗവും മൂലമാണെന്ന വിലയിരുത്തിലാണ് രാജ്യത്തെ പ്രസിഡന്‍റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: