തിരുവനന്തപുരം: നേമത്തും കഴക്കൂട്ടത്തും ഇടതുസ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ നല്‍കിയെന്ന വെളിപ്പെടുത്തലുമായി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല. നേമത്ത് പതിനായിരത്തോളം പാര്‍ട്ടി വോട്ടുകളുണ്ട്. എല്‍ഡിഎഫ് നേതൃത്വവും സ്ഥാനാര്‍ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നും സിയാദ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വിജയിക്കാതിരിക്കാന്‍ പാര്‍ട്ടിയുടെ വിലയിരുത്തലില്‍ വിജയസാധ്യതയുള്ള വി ശിവന്‍കുട്ടിയെയാണ് ഇവിടെ പിന്തുണച്ചതെന്നും സിയാദ് കണ്ടല സ്വകാര്യ വാര്‍ത്താചാനലിനോട് പ്രതികരിച്ചു.
സിപിഎം വോട്ട് മറിച്ചതിന് തെളിവാണ് വെളിപ്പെടുത്തലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. തലയില്‍ മുണ്ടിട്ട് ഭീകരസംഘടനകളുടെ വോട്ട് വാങ്ങേണ്ട ഗതികേടിലാണ് സിപിഎം എന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: