കൂത്തുപറമ്പ് : മുസ്ലിംലീഗ് പ്രവര്ത്തകന് മന്‍സൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ. പത്തിലധികം പേര് അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കമ്മീഷ്ണര്‍ അറിയിച്ചു.
മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ ഷിനോസിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ മന്‍സൂറിന്റെ വീട്ടിലെത്തി ആക്രമിച്ചത്. അതേസമയം അക്രമികള്‍ ലക്ഷ്യമിട്ടത് തന്നെ ആയിരുന്നെന്നും പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് അവര്‍ ആക്രമണം നടത്തിയതെന്നും മന്‍സൂറിന്റെ സഹോദരന് മുഹ്സിന് അറിയിച്ചു. ഇരുപതംഗ ഡിവൈഎഫ്ഐ സംഘമാണ് ആക്രമിച്ചത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് സഹോദരന് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന്
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്സിന് കോഴിക്കോട് ചികിത്സയിലാണ്. കണ്മുന്നില് വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്സിന്റെ പിതാവ് അബ്ദുള്ളയും പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള പറയുന്നു.
കൊലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിന് 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പോളിംഗിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആളുകളെ ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ എത്തിച്ചതിനെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: