തിരുവനന്തപുരം: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചു. അന്തിമ റിപ്പോര്‍ട്ട് അനുസരിച്ച് 74.02 % വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്; 78.14% . ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 67.04%. അനിഷ്ട സംഭവങ്ങളും കാലാവസ്ഥ വ്യതിയാനവും തെക്കന്‍ ജില്ലകളില്‍ പോളിംഗ് ശതമാനം കുറയാന്‍ കാരണമായി.
കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ കനത്ത മഴയും കാറ്റും മണിക്കുറുകളോളം പോളിങ്ങ് തടസപ്പെടുത്തി. തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണല്‍ മെയ് രണ്ടിന് നടക്കും. അന്തിമ കണക്ക് വരുമ്പോള്‍ ഇനിയും പോളിങ്ങ് ശതമാനം ഉയരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നത്. പുരുഷന്മാര് 73.69 ശതമാനവും സ്ത്രീകള്‍ 73.48 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 37.37 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: