ന്യൂദല്‍ഹി: മോദി സര്‍ക്കാരിന് ശുഭവാര്‍ത്തയുമായി അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്)യുടെ ആഗോള സാമ്പത്തിക അവലോകനറിപ്പോര്‍ട്ട്. ഇന്ത്യയുടെ 2022 സാമ്പത്തികവര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് 12.5 ശതമാനമായി ഉയര്‍ത്തുന്നതാണ് ഈ അവലോകന റിപ്പോര്‍ട്ട്.
ഇതോടെ രാജ്യം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ കാര്യത്തില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കും. പുതുതായി വളര്‍ന്നുവരുന്ന സമ്പദ്ഘടനയുള്ള രാഷ്ട്രങ്ങള്‍ക്കിടയില്‍ മാത്രമല്ല വികസിത സമ്പദ്ഘടനയുള്ള മുന്‍ഗണനാ രാഷ്ട്രങ്ങള്‍ക്കിടയിലും 12.5 ശതമാനം വളര്‍ച്ചയെന്നത് മികച്ച നിലവാരമാണ്.
ഇന്ത്യയ്ക്ക് ശുഭോദര്‍ക്കമായ വളര്‍ച്ചാസാധ്യത കല്പിക്കുമ്പോള് തന്നെ, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം എട്ട് ശതമാനത്തോളം ചുരുങ്ങിയേക്കാമെന്നും ഐഎംഎഫ് കണക്ക്കൂട്ടുന്നു. 2020ല്‍ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. 10.3 ശതമാനം വളര്‍ച്ച ഐഎംഎഫ് പ്രതീക്ഷിച്ചപ്പോഴായിരുന്നു ഇത്. എങ്കിലും ഈ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മുകളിലേക്കുള്ള സാമ്പത്തിക വളര്‍ച്ചാകുതിപ്പ് പ്രചോദനമായിരിക്കും. ഈ ജനവരിയില്‍ ഐഎംഎഫ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് 11.5 ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ശതമാനം കൂടി വളര്‍ച്ചതോത് ഉയര്‍ത്തിക്കൊണ്ടാണ് പുതിയ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2022 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാതോതും ഐഎംഎഫ് പുതുക്കിനിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചാതോത് സുസ്ഥിരമായിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 2023ലെ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനത്തില്‍ നിന്നും 6.9 ശതമാനത്തിലേക്ക് ഉയരുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: