നെയ്യാറ്റിന്‍കര; തെരഞ്ഞെടുപ്പില്‍ സിനിമാതാരങ്ങള്‍ പലരും സ്ഥാനാര്‍ത്ഥികളായി ഉണ്ടായിരുന്നെങ്കിലും താരങ്ങള്‍ താര പ്രചാരകരായ മണ്ഡലം ഒന്നുമാത്രം. നെയ്യാറ്റിന്‍കര. ബിജെപി സ്ഥാനാര്‍ത്ഥി ചെങ്കല്‍ എസ്.രാജശേഖരന് നായര്‍ക്കുവേണ്ടി വോട്ടു ചോദിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയത് മൂന്ന് സിനിമാ നടിമാര്‍.
അവര്‍ ഒന്നിച്ച് വോട്ടു ചെയ്യാനും എത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റിയിരുപതോളം സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടി രാധ, മലയാളം, തമിഴ്, കന്നട സിനിമകളിലും നായികയായി അഭിനയിച്ചിട്ടുള്ള കാര്‍ത്തിക, മണിരത്നത്തിന്റെ കാതല്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച തുളസി എന്നിവരാണവര്‍. രാജശേഖരന് നായരുടെ ഭാര്യയാണ് രാധ. കാര്‍ത്തികയും തുളസിയും മക്കളും.
ചെങ്കല്‍ എല്‍ പി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. രാജശേഖരന് നായര്‍ക്കും മകന് വിഘ്നേഷിനും ഒപ്പമാണ് മുവരും പോളിംഗ് സ്റ്റേഷനില്‍ എത്തിയത്.
മലയാളവും തമിഴും തെലുങ്കും കന്നടയും ഒക്കെ രാധയുടെ ഡേറ്റിനായി കാത്തു നിന്ന കാലമുണ്ട്. ചിരഞ്ജീവി, രജനീകാന്ത്, സത്യരാജ്, വിജയകാന്ത്, പ്രഭു, കമല്ഹാസന്, ശിവാജി ഗണേശന്, ഭാരതിരാജ, കാര്‍ത്തിക്, മോഹന്‍ലാല്‍, ഭരത് ഗോപി, നസീര്‍, നാഗാര്‍ജുന, വിഷ്ണുവര്ദ്ധന്, വെങ്കടേഷ്, മോഹന്‍ ബാബു തുടങ്ങി പ്രമുഖ നായകര്‍ക്കൊപ്പം രാധ അഭിനയിച്ചു.
മണിരത്നത്തിന്റെ കാതല്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച തുളസി, യാന്‍ എന്ന തമിഴ് സിനിമയില്‍ ജീവയുടെ നായികയായി മികച്ച അഭിനയം കാഴ്ചവച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: