ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വിജയ് സൈക്കിളില്‍ എത്തിയതില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്ന് വിജയ്യുടെ പി.ആര് മാനേജര്‍ റിയാസ് കെ അഹമ്മദ്. സംഭവത്തിന്റെ പേരില്‍ നിരവധി കഥകള്‍ പിറന്നതിന്റെ പിന്നാലെയാണ് വിശദീകരണവുമായി പി.ആര് മനേജര്‍ രംഗത്തെത്തിയത്.
വിജയ്യുടെ വീട് അടുത്ത് ആയതിനാലാണ് സൈക്കിളില്‍ വന്നത്, കാറില്‍ വന്നാല്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടാവില്ലെന്നും മറ്റു ലക്ഷ്യങ്ങള്‍ ഇല്ലെന്നുമാണ് റിയാസ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: