മുംബൈ: പുതുതായി കോവിഡ് കേസുകള്‍ നിയന്ത്രിക്കാനായി മുംബൈയിലെ ബീച്ചുകളും ഗാര്‍ഡനുകളും പൊതുമൈതാനങ്ങളും പ്രവൃത്തി ദിവസങ്ങളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടാന്‍ തീരുമാനിച്ചു. അതേ സമയം ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങള്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടും.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ ബീച്ചുകളിലും ഗാര്‍ഡനുകളിലും സന്ദര്‍ശനം നടത്തുന്നവര്‍ കൃത്യമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ഇവിടെ അനിയന്ത്രിതമായ രീതിയില്‍ ആള്‍ക്കൂട്ടമുണ്ടായാല്‍ അടച്ചിടും.
മുംബൈ പൊലീസ് ക്രിമിനല്‍ നിയമത്തില്‍ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുംബൈ നഗരസഭാ അധികൃതര്‍ പൊതുവായ നിയന്ത്രണച്ചട്ടങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 144ാം വകുപ്പ് പ്രകാരം രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ അഞ്ചോ അതില്‍ക്കൂടുതലോ പേര് കൂട്ടും കൂടാന്‍ പാടില്ല.
ഒഴിവ് ദിനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. പുതിയ നിയന്ത്രണങ്ങള്‍ വീണ്ടും മുംബൈ നഗരത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളുടെ പ്രവാഹം ഉണ്ടാകുമെന്ന സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: