കൂച്ബീഹാര്: പ്രസംഗിച്ചുകൊണ്ടിരിക്കെ, സദസ്സില്‍ കൊടുംചൂടേറ്റ് തലകറങ്ങിവീണ യുവതിയ്ക്ക് ഉടന്‍ ചികിത്സനല്കാന് തന്റെ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അനിഷ്ടസംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അദ്ദേഹം പ്രസംഗം നിര്‍ത്തുകയും ചെയ്തു.
ബംഗാളിലെ കൂച്ച് ബീഹാറിലാണ് ചൊവ്വാഴ്ച സംഭവം. നിര്‍ജ്ജലീകരണം മൂലമാണ് യുവതി തലകറങ്ങിവീണത്. ഇതോടെ പ്രശാനമന്ത്രി പ്രസംഗം നിര്‍ത്തി. തന്റെ മെഡിക്കല്‍ സംഘത്തോട് ഉടനെ യുവതിക്ക് ചികിത്സനല്കാന് പ്രധാനമന്ത്രി ആവശ്യപ്പെടുകയും സന്നദ്ധപ്രവര്‍ത്തകരോട് ഉടന്‍ യുവതിക്ക് വെള്ളം നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ബംഗാളില്‍ മൂന്നാംഘട്ട പോളിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ റാലി. മൂന്നാംഘട്ടത്തില്‍ 31 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഹുഗ്ലിയില്‍ എട്ടും ഹൗറയില്‍ ഏഴും സൗത്ത് 24 പര്‍ഗാനാസില്‍ 16ഉം മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 205 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതേ സമയം ഇതില്‍ 13 പേര് മാത്രമാണ് സ്ത്രീ സ്ഥാനാര്‍ത്ഥികള്‍.
എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ ആദ്യ രണ്ട ഘട്ടങ്ങള്‍ മാര്‍ച്ച് 27നും ഏപ്രില്‍ 1നും നടന്നതു. നാലാംഘട്ടം ഏപ്രില്‍ 10ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: