തിരുവനന്തപുരം : ശബരിമല വിശ്വാസ സംരക്ഷണത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പിന്തുണച്ച് മന്നത്ത് പത്മനാഭന്റെ ചെറുമകന് ഡോ. ബാലശങ്കര്‍. അയ്യപ്പ വിശ്വാസികള്‍ പോലും എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന ഇടത് നേതാക്കളുടെ പ്രസ്താവന വിശ്വാസികളുടെ ഹൃദയത്തില്‍ മുളകരച്ചു തേക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പടെയുള്ള നേതാക്കള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ശബരിമലയും വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിരുന്നു. എന്‍എസ്എസും, എസ്എന്‍ഡിപി എന്നീ സമുദായ സംഘടനകള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനകള്‍ വീണ്ടും അരക്കെട്ട് ഉറപ്പിച്ചപ്പോള്‍ നേതാക്കള്‍ക്കുണ്ടായ അമര്‍ഷമാണെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി നിലനില്‍ക്കുന്നുണ്ട്. അതിപ്പോഴുമുണ്ട്. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന. ഇതിനു മുമ്പ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതിയും ശബരിമല വിഷയത്തില്‍ അതിയായ ദുഃഖം പങ്കുവെച്ചിരുന്നു.
ശബരിമലയില്‍ യുവതികളെ കയറ്റ് പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു. വിശ്വാസികളെ കബളിപ്പിച്ചാണ് സന്നിധാനത്ത് പുലര്‍ച്ചെ സ്ത്രീകളെ ഒളിച്ചു കടത്തിയത്. അപ്പോഴുണ്ടായ പ്രയാസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഓരോ ക്ഷേത്രങ്ങളിലും ഓരോ അനുഷ്ഠാനങ്ങളുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രാചാരങ്ങള്‍ക്ക് മാത്രമാണ് വിലക്കുള്ളതെന്നുമായിരുന്നു പ്രീതി നടേശന് മുമ്പ് അറിയിച്ചത്.
ശബരി മലസംഭവത്തില് അതിയായ ദുഃഖം പങ്കു വച്ചു കൊണ്ട് നടത്തിയ പ്രസ്താവന അയ്യപ്പഭക്തര്‍ക്ക് വലിയൊരു പിന്തുണയായിരുന്നു. എല്ലാക്കാലവും രാഷ്ട്രീയം മിണ്ടാതെ വോട്ടു കുത്തു മാത്രം കടമയായി കരുതി ഇടതു വലതിനെ ഭരണത്തിലേറ്റിക്കോളണം എന്നത് അലിഖിത നിയമമായി പലരും കരുതിപ്പോന്നെന്നും ബാലശങ്കര്‍ കുറ്റപ്പെടുത്തി.
ശബരിമലയേയും ആചാരാനുഷ്ഠാനങ്ങളേയും പരിഹസിച്ച് അപമാനിച്ചിട്ട് പറയുന്നു അയ്യപ്പ വിശ്വാസികള്‍ പോലും എല്‍ഡിഎഫിന് വോട്ടു ചെയ്യുമെന്ന്. മുറിപ്പെടുത്തിയ വിശ്വാസികളുടെ ഹൃദയത്തില്‍ വീണ്ടും മുളകരച്ചു തേക്കുന്നതാണ്. സ്വാഭിമാനം രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിശ്വാസ സംരക്ഷണം ഉറപ്പാക്കുന്ന സര്‍ക്കാരാണ് നിലവില്‍ വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: