കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഏജന്റുമാര്‍ പോളിങ് സ്റ്റേഷനുകളില്‍ നിന്നും ഇറങ്ങിപ്പോയി. പോളിങ് സ്‌റ്റേഷനിലുണ്ടായിരുന്ന ഏജന്റുമാര്‍ ഇടയ്‌ക്കുവെച്ച് മടങ്ങുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ ബൂത്ത് ഓഫീസുകള്‍ നിര്‍ജീവമായി.
എല്‍ഡിഎഫിനെ സഹായിക്കുന്നതിലേക്കാണ് പ്രവര്‍ത്തനം നിര്‍ത്തി വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങിയത്. രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചപ്പോള്‍ സജീവമായിരുന്ന കോണ്‍ഗ്രസുകാര്‍ 11 മണിയോടെ കൊഴിഞ്ഞു തുടങ്ങുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് ബൂത്ത് ഓഫീസുകള്‍ ആളൊഴിഞ്ഞ നിലയിലായി. പോളിങ് ഇന്‍ ഏജന്റുമാരുടെ സ്ഥാനത്ത് വോട്ടര്‍ പട്ടികയും ഒരു പേനയും വെള്ളത്തിന്റെ കുപ്പിയും മാത്രമാണ് ശേഷിക്കുന്നത്. പ്രദേശത്തെ എല്‍ഡിഎഫ്- യുഡിഎഫ് ധാരണയാണ് ഇതിലൂടെ പുറത്തുവരുന്നത്.
അതേസമയം കാട്ടാക്കട മുന്‍ എംഎല്‍എയും സ്പീക്കറുമായിരുന്ന എന്‍. ശക്തന്റെ ശബ്ദരേഖ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം തന്നെ രംഗത്ത് വരികയും ചെയ്തു. അനുവാദമില്ലാതെയാണ് ഇത്തരത്തില്‍ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്നത് എന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: