തിരുവനന്തപുരം : കെഎഎസ് അന്തിമ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം അപേക്ഷ നല്‍കുന്നവര്‍ക്കെല്ലാം മാര്‍ക്കും ഉത്തരക്കടലാസിന്റെ പകര്‍പ്പും ലഭ്യമാക്കുമെന്ന് പിഎസ്‌സി അറിയിച്ചു. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിതിനെ തുടര്‍ന്നാണ് പിഎസ്‌സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പിഎസ്‌സി പുനര്‍മൂല്യനിര്‍ണയത്തിന് വേണ്ടിയാണ് ഉത്തരക്കടലാസുകള്‍ സ്‌കാന്‍ചെയ്ത് സൂക്ഷിക്കുന്നത്. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പിഎസ്ജി സെക്രട്ടറി സാജു ജോര്‍ജ് അറിയിച്ചു.
മൂല്യ നിര്‍ണ്ണയത്തിനായാണ് ഉത്തരക്കടലാസുകള്‍ സ്‌കാന്‍ചെയ്യുന്നത്. ഉത്തരക്കടലാസുകളോ സ്‌കാന്‍ ചെയ്ത മറ്റ് രേഖകളോ മാര്‍ക്കോ പിഎസ്‌സിയുടെ സെര്‍വറില്‍നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്നും സാജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം മൂല്യനിര്‍ണയം നടത്തിയ കെഎഎസ് ഉത്തരക്കടലാസുകള്‍ പിഎസ്‌സിയുടെ സെര്‍വറില്‍നിന്ന് നഷ്ടമായതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: