തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം മലയാളത്തിലെ പത്രങ്ങള്‍ക്ക് നല്കിയ പരസ്യങ്ങളിലും വര്‍ഗീയ കലര്‍ത്തി പിണറായി സര്‍ക്കാര്‍. കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന മിക്ക പത്രങ്ങള്‍ക്കും എല്‍ഡിഎഫ് മുഴുവന്‍ പേജ് പരസ്യം നല്‍കിയിട്ടുണ്ട്. മിക്ക പത്രങ്ങളിലും ജനക്ഷേമവും കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച ഉറപ്പിന്റെ പരസ്യങ്ങളാണ്.
എന്നാല്‍, ജമാഅത്ത് ഇസ്ലാമിയുടെ പത്രം മാധ്യമത്തിലാകട്ടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന ഉറപ്പ് കാട്ടിയുള്ള പരസ്യമാണ്. പൗരത്വ ഫോറം പൂരിപ്പിക്കുവാന്‍ സഹായിക്കും എന്ന് പറയുന്നവര്‍ക്ക് എല്‍ഡിഎഫിന്റെ കീഴില്‍ സ്ഥാനമുണ്ടാകില്ല. ഇവിടെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല, തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ല എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഒപ്പം ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കും എന്നതടക്കം പ്രഖ്യാപനങ്ങളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: