മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി അനില്‍ ദേശ്മുഖ് തിങ്കളാഴ്ച രാജിവെച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്‌ക്ക് അദ്ദേഹം രാജിക്കത്ത് നല്‍കിയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപി അറിയിച്ചു.
പാര്‍ട്ടി നേതാവ് ശരത്പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എന്‍സിപി ഉന്നതതലയോഗത്തിലായിരുന്നു അനില്‍ ദേശ്മുഖിന്റെ രാജി സംബന്ധിച്ച് തീരുമാനമെടുത്തത്. തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതി മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗിന്റെ ഹര്‍ജിയില്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാസം തോറും ഡാന്‍സ്ബാറുകളില്‍ നിന്നും മറ്റുമായി 100 കോടി രൂപ വീതം നിര്‍ബന്ധമായും പിരിച്ചെടുക്കണമെന്ന് പൊലീസിനോട് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്ആവശ്യപ്പെട്ടതുള്‍പ്പെടെയുള്ള പരാതികള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശപ്പെട്ടായിരുന്നു പരംബീര്‍ സിംഗ് ബോംബെ ഹൈക്കടോതിയെ സമീപിച്ചത്.
ഇതോടെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നീ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രധാനവകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അനില്‍ദേശ്മുഖാണ് ആരോപണത്തിന്റെ നടുവില്‍ നില്‍ക്കുന്നത്. ആഭ്യന്തരമന്ത്രി രാജിവെക്കണം എന്ന ബിജെപിയുടെ ആവശ്യം ഒടുവില്‍ അംഗീകരിക്കപ്പെട്ടു.
വ്യവസായപ്രമുഖന്‍ മുകേഷ് അംബാനിയുടെ വീടിന് മുന്‍പില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച കേസും സച്ചിന്‍വാസെ എന്ന മുന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും അദ്ദേഹത്തി്‌ന്റെ സുഹൃത്തായ മീന ജോര്‍ജ്ജിന്റെയും അറസ്‌റ്റോടെ കൂടുതല്‍ രാഷ്‌ട്രീയമാനം കൈവരിക്കുകയാണ്. ഇരുവരും പഞ്ചനക്ഷത്രഹോട്ടലില്‍ താമസിച്ചാണ് ഗൂഢനീക്കം നടത്തിയതെന്ന് പറയുന്നു. എന്നാല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതിന് പിന്നിലെ രാഷ്‌ട്രീയകണ്ണികള്‍ ആരെന്നതും പുറത്ത് വരാനുണ്ട്. അതിന് പിന്നാലെ സിബിഐക്കൂടി വന്നാല്‍ ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള ഭരണം കൂടുതല്‍ പ്രതിസന്ധികളെ വരുംനാളുകളില്‍ അഭിമുഖീകരിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: