ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍ വി രമണ(63) അടുത്ത ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയാകും. നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നല്കി. സുപ്രീംകോടതിയുടെ 48-ാമത് ചീഫ് ജസ്റ്റിസായിട്ടായിരിക്കും എന്‍ വി രമണ ചുമതലയേല്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ എന്‍ വി രമണയുടെ പേര് കഴിഞ്ഞമാസം അവസാനം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ മാസം 23ന് എസ് എ ബോബ്ഡെ വിരമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: