കണ്ണൂര്‍: മഞ്ചേശ്വരത്തും നേമത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന്റെ പിന്തുണ തേടി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇതോടെ തെരഞ്ഞെടുപ്പിലെ സിപിഎം-കോണ്‍ഗ്രസ് രഹസ്യധാരണ മറനീക്കി. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് മുല്ലപ്പള്ളി പരസ്യമായി സിപിഎം പിന്തുണ അഭ്യര്‍ത്ഥിച്ചത്. യുഡിഎഫിന് പിന്തുണ നല്കാന് തയാറകണം. യുഡിഎഫ് അത് സ്വീകരിക്കാന്‍ തയാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്യമായി ഒരുമിച്ചാണ് മല്‍സരിക്കുന്നത്. കേരളത്തില്‍ ബിജെപിക്കെതിരെ രഹസ്യധാരണയാണ് പതിവ്.
ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണ് യുഡിഎഫ് എല്‍ഡിഎഫിനെ സഹായിക്കുന്നതെങ്കില്‍ ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കും എതിരെ അശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എല്‍ഡിഎഫ് തിരിച്ചും സഹായിക്കുന്നു. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടാന്‍ തീരുമാനിച്ചുവെന്ന് പിണറായി പറയുന്നതും ഈ സഖ്യമുള്ളതിനാലാണ്. പിണറായിയുടെ പ്രസ്താവന ശരിവയ്ക്കുന്ന രീതിയിലാണ് കെപിസിസി പ്രസിഡന്റിന്റെ അഭ്യര്‍ഥനയും.
ഈ ബാന്ധവം ബിജെപിക്ക് ശക്തമായ സാന്നിധ്യമുള്ള മറ്റ് മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് ധാരണയുണ്ട്. കഴിഞ്ഞ കാലത്തും ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ട് മറിച്ച ചരിത്രമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി പിടിക്കാതിരിക്കാന്‍ എല്‍ഡിഎഫിനെ കോണ്‍ഗ്രസ് രഹസ്യമായി സഹായിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: