ദീസ്പൂര്‍ : വികസനവും ഐക്യവും സമാധാനവുമാണ് അസമിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സസ്ഥാനത്തിന്റെ വ്യക്തിത്വത്തെ തകര്‍ക്കുന്ന പാര്‍ട്ടികളെ ജനങ്ങള്‍ അവഗണിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തമല്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ജനങ്ങള്‍ ഐക്യവും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അസമിലെ ജനങ്ങള്‍ എന്‍ഡിഎയെ പിന്തുണയ്‌ക്കുന്നത്. സബ് കാ സാഥ് സബ് കാ വികാസ് എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അസമിലെ സ്ത്രീസുരക്ഷ വര്‍ധിച്ചു. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവന്നു.
എന്നാല്‍ സംസ്ഥാനത്ത് കലാപം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി രൂക്ഷമായി വിമര്‍ശിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍കക് തടസ്സം നില്‍ക്കാനാണ് അവര്‍ ലക്ഷ്യമിട്ടിരുന്നത്. ബിജെപി സര്‍ക്കാര്‍ അസമിനെ വികസനത്തിലേക്ക് നയിച്ചു. സംസ്ഥാനത്ത് റെയില്‍വേ ലൈന്‍ ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ ആരംഭിച്ചു. ജനങ്ങള്‍ക്കായി സത്യസന്ധതയോടെയാണ് സര്‍ക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ അസമിന്റെ വികസനങ്ങള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ തേയില തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 1000 കോടിയാണ് വകയിരുത്തിയത്. ഇനിയും കൂടുതല്‍ തൊഴില്‍ അവസരങ്ങളും ടൂറിസവും സംസ്ഥാനത്തേയ്‌ക്ക് എത്തിക്കുമെന്നുംപ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: