ലണ്ടന്‍: യുകെയില്‍ ഓക്സ്ഫോര്‍ഡ്-അസ്ട്രസെനക നിര്‍മ്മിച്ച കോവിഡ് വാക്സിന് കുത്തിവെച്ച ഏഴ് പേര് രക്തം കട്ടപിടിച്ചതിനെതുടര്‍ന്ന് മരിച്ചു. ആകെ 30 പേര്‍ക്ക് കുത്തിവെപ്പിനെതുടര്‍ന്ന് രക്തം കട്ടപിടിച്ചിരുന്നു.
യുകെയിലെ മരുന്ന്-ആരോഗ്യസേവന ഉല്പന്നങ്ങളുടെ നിയന്ത്രണ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. രക്തം കട്ടപിടിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ഏതാനും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അസ്ട്രസെനകയുടെ കോവിഡ് വാക്സിന് കുത്തിവെപ്പ് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ശനിയാഴ്ച ഏഴ് പേരുടെ മരണം യുകെ സ്ഥിരീകരിച്ചത്.
നെതര്‍ലാന്റ്സ് വെള്ളിയാഴ്ച അസ്ട്രസെനെക മരുന്ന് കുത്തിവെപ്പ് രക്തം കട്ടപിടിച്ച് ഒരാള്‍ മരിച്ചതിനെതുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ജര്‍മ്മനിയും ഈ ആഴ്ച കുത്തിവെപ്പ് നിര്‍ത്തിയിരുന്നു. അതേ സമയം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി(ഇഎംഎ) ഏപ്രില്‍ ഏഴിന് അസ്ട്ര സെനക വാക്സിന് സംബന്ധിച്ച പുതിയ നിര്‍ദേശം പ്രഖ്യാപിക്കും. ഈ വാക്സിന് സുരക്ഷിതമാണെന്ന് നേരത്തെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇഎംഎ ബുധനാഴ്ച ഈ വാക്സിന് സുരക്ഷിതമാണെന്നും പ്രായം, ലിംഗം, മെഡിക്കല്‍ ഹിസ്റ്ററി എന്നീ കാര്യങ്ങളെടുത്താല്‍ യാതൊരു റിസ്കും ഇല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: