നാളെ ഈസ്റ്ററാണ്. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ കേരളത്തിലും വോട്ടെടുപ്പാണ്. ഏപ്രില്‍ 6ന് ആണത്. അന്നുതന്നെയാണ് ബിജെപിയുടെ 41-ാം പിറന്നാള്‍. യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദിനമാണ് ഈസ്റ്റര്‍. ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിശേഷിപ്പിച്ചിരുന്നത് ‘ആനന്ദത്തിന്റെ ഞായര്‍’ എന്നായിരുന്നു. വളഞ്ഞ വഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനുവേണ്ടി നിലനില്ക്കണമെന്നും ഈസ്റ്റര്‍ നല്കുന്ന സന്ദേശം.
കഴിഞ്ഞ അഞ്ചുവര്‍ഷം പീഡനകാലമായിരുന്നു. സത്യത്തെ തമസ്ക്കരിച്ചും അസത്യങ്ങള്‍ പ്രചരിപ്പിച്ചും അടിച്ചമര്‍ത്തിയുള്ള ഭരണത്തിന് അന്ത്യം കുറിച്ച് പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
ആറര പതിറ്റാണ്ടായി കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് മുന്നണികള്‍ മാറിമാറി ഭരിച്ച കേരളം ഇന്ന് വികസന മുരടിപ്പിന്റെയും തൊഴിലില്ലായ്മയുടെയും ആശങ്കയുടെയും ഇരുട്ടിലാണ.് ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് ജനങ്ങള്‍ ഉറക്കെ ചിന്തിക്കുന്നു. അതിനു ഫലപ്രദമായ പ്രതിവിധി എന്‍ഡിഎ ആണ്.
അഴിമതിയും പ്രീണനവുമില്ലാത്ത സമസ്തമേഖലകളിലും സമഗ്രവികസനമെത്തുന്ന പുതിയ കേരളത്തിനായാണ് ഇക്കുറി നാം വോട്ട് രേഖപ്പെടുത്തേണ്ടത്. കേരളത്തിന്റെ ദയനീയമായ വികസന മുരടിപ്പും സാമ്പത്തിക തകര്‍ച്ചയും കേരളം ഭരിച്ചവര്‍ക്ക് വിഷയമേ അല്ല. ഏറ്റവും കൂടുതല്‍ ഇവിടെ വളരുന്നത് ആരോപണ പ്രത്യാരോപണങ്ങളാണ്. സമവായത്തിന് പകരം സംഘര്‍ഷങ്ങളെയും തര്‍ക്കങ്ങളെയും വാരിപ്പുണര്‍ന്നു.
സോളാര്‍, ബാര്‍ തുടങ്ങി നിരവധി അഴിമതികളുടെ പേരില്‍ കളങ്കിതരായിട്ടാണ് കഴിഞ്ഞ യുഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായത്. പകരം വന്ന ഇടത് സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ചരിത്രം സൃഷ്ടിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അഴിമതികള്‍ രാഷ്ട്രസുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ ഇടനിലയായി എന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടായി.
ചോദിച്ചു വാങ്ങിയ കോടതി വിധിയുടെ മറവില്‍ നിഗൂഢമായ ഉദ്ദേശത്തോടെ ശബരിമലയെ തകര്‍ക്കാന്‍ ഇറങ്ങിതിരിച്ചവര്‍ക്കെതിരെ വിശ്വാസിസമൂഹത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തലിനുള്ള അവസരം കൂടിയാണിത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മലക്കംമറിയുകയാണ്. ആചാരാനുഷ്ഠാനങ്ങള്‍ തകിടം മറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്.അത് തുടരുമെന്നാണ് ഇപ്പോഴും പറയുന്നത്. ഇന്ന് ഭരിക്കുന്നവരെയും ഇന്നലെ ഭരിച്ചവരെയും നയിക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവുമാണ്. അത് മാറണം. സമൂല പരിവര്‍ത്തനം അതാണാവശ്യം. എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പുവരുത്തുന്ന അഴിമതി രഹിതമായ അക്രമം ഇല്ലാത്ത സമത്വസുന്ദരമായ ഭരണം കാഴ്ചവയ്ക്കുക എന്നുള്ളതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
നവഭാരതം സൃഷ്ടിക്കാനായി കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജനക്ഷേമ, വികസന കാഴ്ചപ്പാടുകള്‍ക്കൊപ്പം കേരളവും മുന്നേറണം. എല്ലാവര്ക്കും വെളിച്ചം, എല്ലാ വീടുകളിലും ശൗചാലയം, ഓരോ വ്യക്തിക്കും ബാങ്ക് അക്കൗണ്ട്, എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്, 50 ശതമാനം വിലക്കുറവില്‍ ജീവന്‍രക്ഷാമരുന്നുകള്‍, നിര്‍ധനരായ ഗര്‍ഭിണികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം, കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി, പെണ്മക്കള്ക്ക് ജീവിതം സുരക്ഷിതമാക്കാനുള്ള പദ്ധതി, എല്ലാവര്ക്കും പെന്ഷന്, അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം തൊഴില്‍…. ഇതൊന്നും ഇന്ന് രാജ്യത്ത് സ്വപ്നങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണ്… ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന നരേന്ദ്രമോദിസര്‍ക്കാര്‍ നാട്ടിലെ പാവങ്ങള്‍ക്കായി നടപ്പാക്കിയ ആയിരത്തോളം പദ്ധതികളില്‍ ചിലത് മാത്രം.
അന്ധമായ രാഷ്ട്രീയവിരോധം തലയ്ക്ക് പിടിച്ച് തര്‍ക്കങ്ങളില്‍ വ്യാപ്ര്തരാകുമ്പോള് കേരളം ഇപ്പോഴും കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തുന്നതിന് തടസ്സം നില്‍ക്കുകയാണ്. നമുക്ക് മുന്നേറണം രാജ്യത്തിനൊപ്പം . പകയുടെയും വിദ്വേഷത്തിന്റെയും കെട്ട രാഷ്ട്രീയം നമുക്ക് വലിച്ചെറിയാം, വികസിത കേരളത്തിനായി കൈകോര്‍ക്കാം. അതിനായി നരേന്ദ്രമോദിയോടൊപ്പം നീങ്ങാം. എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതാണ് നമുക്ക് നല്ലത്. മാറ്റത്തിന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി വോട്ടും ചെയ്യാനും തയ്യാര്‍. അതിനെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ പുറപ്പാട്. സ്വപ്നത്തില്‍ പോലും ഇല്ലാത്ത തോല്‍വി ബിജെപി പ്രതീക്ഷിച്ചോളൂ എന്നാണ് പിണറായിയുടെ ഭീഷണി. എന്നുവച്ചാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എന്തും ചെയ്യുമെന്ന്. അഭിനവ യൂദാസാകുവാനാണ് പിണറായി ഒരുങ്ങിയത്. അതിനെ മറികടക്കും ഉയര്‍ത്തെഴുന്നേല്‍ക്കും എന്‍ഡിഎ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: