ഏറ്റുമാനൂര്‍: കനത്തമഴയിലും ഏറ്റുമാനൂരിനെ പ്രകമ്പനം കൊള്ളിച്ച് എന്‍ഡിഎ സ്ഥാനാ ര്‍ത്ഥി ടി.എന്‍. ഹരികുമാറിന്റെ റോഡ്ഷോ.
കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പങ്കെടുത്ത റോഡ്ഷോയ്ക്ക് അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് കനത്ത മഴയെ അവഗണിച്ചെത്തിയത്. കാവടികളുടെയും വാദ്യമേളഘോഷങ്ങളുടെയും അകമ്പടിയോടെ പട്ടിത്താനത്തു നിന്നാരംഭിച്ച ഘോഷയാത്ര ഏറ്റുമാനൂര്‍ ബസ് സ്റ്റാന്റില്‍ സമാപിച്ചു.
റോഡ് ഷോ തുടങ്ങിയപ്പോള്‍ മുതല്‍ മഴ യും ആരംഭിച്ചു. എന്നാലും ആവേശത്തിന് ഒട്ടും കുറവു വന്നില്ല മഴ നനഞ്ഞ് പ്രവര്‍ത്തകര്‍ ആവേശത്തോടെ റോഡ് ഷോയില്‍ പങ്കെ ടുത്തു. ഇരുചക്ര വാഹനങ്ങളില്‍ യുവതീ യുവാക്കളും അണിനിരന്നു.
ബിജെപി ജില്ലാ സെക്രട്ടറി ദേവകി ടീച്ചര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രനാഥ് വാകത്താനം, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആന്റണി അറയില്‍, മഹേഷ് രാഘവന്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ രേണു മധു, മണികണ്ഠന്, സെക്രട്ടറിമാരായ ബിന്ദു ഹരികുമാര്‍, പുഷ്പലത, ഷിന് ഗോപാല്‍, സുരേഷ് നായര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് അനീഷ് വി. നാഥ്, ബിജെപി നീണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബാലകൃഷ്ണന്, ആര്‍പ്പൂക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രജീബ് കൊട്ടാരത്തില്‍, അയ്മനം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എസ്. ഓമനക്കുട്ടന്, തിരുവാര്‍പ്പു പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിനോദ് പുല്ലുവാക്കല്‍ചിറ, കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഡ്വ. ജോഷി ചീപ്പുങ്കല്‍, അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടോണി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നേരത്തെ ഏറ്റുമാനൂരെത്തിയ കേന്ദ്രമന്ത്രിയെ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്, സംസ്ഥാന സമിതി അംഗം കെ.എന്‍. സുഭാഷ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് എം.എം. റെജിമോന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: