Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇസ്രത്ത് കേസില്‍ സത്യം ജയിച്ചു

രാജ്യത്ത് ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതിന് ഇസ്രത്ത് ജഹാന്‍ കേസ് മുന്‍നിര്‍ത്തി വലിയ കുപ്രചാരണമാണ് തല്‍പ്പരകക്ഷികള്‍ നടത്തിയത്. കേരളവും ഇതിന് വേദിയായി. ഓരോ തെരഞ്ഞെടുപ്പിലും ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്സ് അപവാദ പ്രചാരണം നടത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 2, 2021, 05:00 am IST
inEditorial

ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ അവസാന പ്രതികളായ മൂന്നു പോലീസ് ഉദ്യോഗസ്ഥരെയും അഹമ്മദാബാദിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടതോടെ ഒന്നരപ്പതിറ്റാണ്ടിലേറെക്കാലത്തെ അപവാദ പ്രചാരണത്തിന് അന്ത്യമാവുകയാണ്. ജി.എല്‍. സിംഗാള്‍, തരുണ്‍ ബാരോട്ട്, അനജു ചൗധരി എന്നിവരെയാണ് വിചാരണ കോടതി വെറുതെ വിട്ടത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഈ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണം ഉചിതമല്ലെന്നും, ഇവര്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. 2004 ലാണ് മുംബൈയിലെ മുംബ്ര സ്വദേശിനിയായ ഇസ്രത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് പിള്ള മതംമാറിയ ജാവേദ് ഷെയ്ഖ് എന്നിവരടക്കം നാല് പേര്‍ അഹമ്മദാബാദില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയവരാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരുമായുള്ള ഏറ്റുമുട്ടല്‍ നടന്നത്. കോണ്‍ഗ്രസ്സ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് രഹസ്യാന്വേഷണ ഏജന്‍സികളാണ് ഈ വിവരം ഗുജറാത്ത് പോലീസിന് നല്‍കിയത്.

കൊല്ലപ്പെട്ടത് നിരപരാധികളാണെന്നും, ഗുജറാത്ത് പോലീസ് അവരെ മനഃപൂര്‍വം വെടിവച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് ബിജെപി വിരുദ്ധര്‍ പ്രചാരണം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇത് നടന്നതെന്ന് ആക്ഷേപിച്ച പ്രതിപക്ഷം നരേന്ദ്ര മോദിയെ കേസില്‍ പ്രതിയാക്കണമെന്നും, മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടുപോന്നു. എന്നാല്‍ മുംബൈക്കാരിയായ ഇസ്രത്ത് ജഹാനും, അവിടെ കഴിഞ്ഞിരുന്ന ജാവേദ് ഷെയ്ഖും എന്തിന് ഗുജറാത്തിലെത്തിയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല. എന്നുമാത്രമല്ല, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പിടിയിലായ  ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, ഇസ്രത്ത് പാക് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ചാവേറായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്‌ക്ക് മൊഴി നല്‍കുകയും ചെയ്തു. ഇസ്രത്തിനെ തങ്ങളുടെ രക്തസാക്ഷിയായി വിശേഷിപ്പിച്ച് ലഷ്‌ക്കറിന്റെ മുഖപത്രമായ  ലഷ്‌കര്‍ ടൈംസ് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ ശേഷവും ഇസ്രത്തിനെയും കൂട്ടാളികളെയും നിരപരാധികളായി ചിത്രീകരിച്ച് കുപ്രചാരണം നടത്തുന്നത് ചിലര്‍ തുടര്‍ന്നു.

വിചാരണ കോടതിയുടെ ഇപ്പോഴത്തെ വിധി അന്തിമമായി കരുതാം. ഇതിനെതിരെ അപ്പീല്‍ പോകേണ്ടത് സിബിഐ ആണ്. അതുണ്ടാവുമെന്ന് നിയമവിദഗ്ധര്‍ കരുതുന്നില്ല. ഈ കേസില്‍ നേരത്തെ നാല് പോലീസ് ഉദ്യോഗസ്ഥരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധിക്കെതിരെയും സിബിഐ അപ്പീല്‍ നല്‍കിയിരുന്നില്ല. കൊല്ലപ്പെട്ട ഇസ്രത്ത് അടക്കമുള്ളവര്‍ ഭീകരവാദികളല്ലെന്ന് തെളിയിക്കാനായിട്ടില്ലെന്ന സുപ്രധാന പരാമര്‍ശവും ഇപ്പോഴത്തെ വിധിയിലുണ്ട്. രാജ്യത്ത് ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതിന് ഇസ്രത്ത് ജഹാന്‍ കേസ് മുന്‍നിര്‍ത്തി വലിയ കുപ്രചാരണമാണ് തല്‍പ്പരകക്ഷികള്‍ നടത്തിയത്. കേരളവും ഇതിന് വേദിയായി. ഓരോ തെരഞ്ഞെടുപ്പിലും ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്സ് അപവാദ പ്രചാരണം നടത്തി. പാക്കിസ്ഥാനും ഇത് ഏറ്റുപിടിച്ചു. കേസിലെ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരായി പ്രഖ്യാപിച്ചതോടെ ഇക്കൂട്ടര്‍ രാജ്യത്തോട് മാപ്പു പറയണം. സത്യം  ചെരുപ്പിടാന്‍ തുടങ്ങും മുന്‍പേ നുണ ലോകം ചുറ്റുമായിരിക്കാം. അപ്പോഴും സത്യം സത്യവും നുണ നുണയുമായിരിക്കും. ഇസ്രത്ത് ജഹാന്‍ കേസിലെ വിധി ഈ സത്യത്തിന് അടിവരയിടുന്നു.

Tags: ഇസ്രത് ജഹാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിയേറ്റ് മരിച്ച തീവ്രവാദിയെ കണ്ട് സോണിയ കണ്ണീരണിഞ്ഞു; അധികാരത്തിലേറാന്‍ തീവ്രവാദികളെ കോണ്‍ഗ്രസ് പ്രീണിപ്പിക്കും: സംപിത് പത്ര

India

ഇസ്രത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ തീവ്രവാദികള്‍ അല്ലെന്ന് തെളിയിക്കാനായില്ലെന്ന് കോടതി; ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.