പി എസ് സിയുടെ വിശ്വാസ്യത പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ തകര്‍ന്നു. സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ യൂണിവേഴ്‌സിറ്റി കുത്തു കേസിലെ പ്രതികളായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചോര്‍ത്തിയത് സര്‍ക്കാരിന്റെ പിന്‍ബലത്തിലായിരുന്നു. കുത്തുകേസ് പ്രതികളായ എസ്എഫ്‌ഐക്കാര്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്കുകള്‍ വാരിക്കൂട്ടിയത് ഈ സര്‍ക്കാരിന്റെ ജീര്‍ണ്ണതയ്‌ക്ക് തെളിവായി.
ഒരുലക്ഷത്തി പതിനേഴായിരത്തോളം അനധികൃത നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. പി എസ് സിയെ നോക്കുകുത്തിയാക്കി സിപിഎം നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും സര്‍ക്കാര്‍ ലാവണങ്ങളിലും തിരുകിക്കയറ്റി. വലിയ മേള കണക്കെയാണ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കുള്ള മാനദണ്ഡം എന്തെന്ന് പുറത്തു കൊണ്ടു വന്നത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കത്തായിരുന്നു. ഇടതു പക്ഷക്കാരായതിനാല്‍ ചലച്ചിത്ര അക്കാദമിയിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ കത്ത് നിയമസഭയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: