ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ പിന്തുണച്ച് സൗദി ദിനപത്രം സൗദി ഗസറ്റ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നല്ല സംരംഭങ്ങള്‍ മാതൃകപരമെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റ വിവിധ വികസന, പൊതുക്ഷേമ പരിപാടികള്‍ ജനങ്ങ ഏറ്റെടുത്തതിനെയും ദിനപത്രം പ്രശംസിച്ചു.
മോദി സര്‍ക്കാരിന്റെ സംരംഭങ്ങളോട് കശ്മീരിലെ യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിച്ചതായും രാജ്യത്തിന്റെ പുരോഗതിയുടെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും സൗദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 2019 ഓഗസ്റ്റ് 5 ന് ശേഷം ആയുധം ഉപേക്ഷിച്ച പ്രാദേശിക തീവ്രവാദികളെപ്പോലും പുനരധിവസിപ്പിക്കുകയും ദേശീയ മുഖ്യധാരയുടെ ഭാഗമായിത്തീര്‍ക്കുകയും ചെയ്തത് ചെറിയ കാര്യമല്ല. ചെറുപ്പക്കാര്‍ക്ക് മികച്ച ജീവിതമാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. കശ്മീരിലെ യുവാക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പുകള്‍, കശ്മീരികളുടെ മാറിയ ജീവിത നിലവാരം തുടങ്ങിയവയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.’യഥാര്‍ത്ഥത്തില്‍ നിരവധിപേര്‍ അവരുടെ ബിരുദം പൂര്‍ത്തിയാക്കി രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നു. അനിശ്ചിതത്വത്തിന്റെ ചതുപ്പ് നിലത്തില്‍ നിന്നും മേഖലയെ ഉയര്‍ത്തുമെന്ന ഉറച്ച തീരുമാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു,’ സൗദി ഗസറ്റില്‍ പറയുന്നു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ രാജ്യത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു എന്നാണ് സൗദി ഗസറ്റ് വ്യക്തമാക്കി. കശ്മീരി യുവാക്കള്‍ക്ക് പുതിയ വഴികള്‍ വര്‍ദ്ധിച്ചതുമൂലം കല്ലെറിയുന്ന ജനക്കൂട്ടത്തിന്റെ ഭാഗമാകുന്ന യുവാക്കളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ദിനംപ്രതി തെളിയിക്കപ്പെടുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഒരു ക്ഷേമരാഷ്‌ട്രത്തിനെതിരായ ഒളി യുദ്ധത്തില്‍ ആയുധമെടുക്കാന്‍ ദുഷ്ടശക്തികള്‍ വഴിതെറ്റിച്ച കശ്മീരി യുവാക്കള്‍ക്ക് മോദി സര്‍ക്കാരിന്റെ സംരംഭങ്ങള്‍ പുതിയ ജീവന്‍ നല്‍കിയിട്ടുണ്ടെന്ന് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: