ന്യൂദൽഹി: ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ അനുവദിച്ചിരുന്ന സമയപരിധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്രസർക്കാർ ഉത്തരവ്.
മാർച്ച് 31 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചത്. കൊറോണ വ്യാപനം മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കൂടുതൽ സമയം അനുവദിച്ചത്. ഈ കാലയളവിനുള്ളില്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് ആയിരം രൂപ പിഴ ചുമത്തിയേക്കുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ അസാധുവാകുമെന്ന് നേരത്തെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ജൂണ്‍30 വരെ നീട്ടിയതോടെ ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും ആധാർ നമ്പരും പാൻ കാർഡുമായി ലിങ്ക് ചെയ്യാൻ കഴിയും. നമ്പരുകൾ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ സൗകര്യമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: