കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ശക്തമായ രാഷ്ട്രീയപ്രചാരണം നടന്ന ഇവിടെ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച വൈകിട്ട് ആറര മുതല്‍ ഏപ്രില്‍ രണ്ടുവരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. പോളിംഗ് ബൂത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ അഞ്ചോ, അതില്‍കൂടുതലോ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കി.
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് സ്റ്റേഷനുകളിലെ വോട്ടമാര്‍ക്കും ഇളവുണ്ടെന്ന് കിഴക്കന്‍ മിഡ്നാപൂരിലെ ഹാല്‍ദിയ സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് അറിയിച്ചു. ഇതുകൂടാതെ തെരഞ്ഞെടുപ്പ് കമ്മിഷന് ഹെലികോപ്ടറിന്റെ സഹായത്തോടെ വ്യോമനിരീക്ഷണവും ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. നന്ദിഗ്രാമില്‍ വോട്ട് അവകാശം ഇല്ലാത്തവരുടെ പ്രവേശനവും തെരഞ്ഞെടുപ്പ് കമ്മിഷന് തടഞ്ഞു.
സൗത്ത് 24 പര്‍ഗനാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്‍ബ മേദിനിപൂര്‍ എന്നീ ജില്ലകളിലെ 30 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ്. ഈ ഘട്ടത്തില്‍ മത്സരിക്കുന്ന 171 സ്ഥാനാര്‍ഥികള്‍ 19 പേര് സ്ത്രീകളാണ്. 30 മണ്ഡലങ്ങളില്‍ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്നത്. മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു ഡിസംബറില്‍ ബിജെപിയിലെത്തി മുഖ്യമന്ത്രിക്കെതിരെ മത്സരത്തിന് തയ്യാറെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: