കൊല്ലം : കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കള്ളപ്പണം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സേലത്ത് നിന്നും കൊച്ചിയിലേക്കുള്ള അമരവിള ചെക്ക്പോസ്റ്റിൽ വെച്ച് നടന്ന പരിശോധനയിലാണ് കള്ളപ്പണം പിടിച്ചത്.
സംഭവത്തിൽ കൊട്ടാരക്കര സ്വദേശി ദാമോദറിനെ കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയാണ് പിടിച്ചത്.
തമിഴ് നാട്ടിൽ നിന്നും കെഎസ്ആർടിസി ബസിൽ പണം കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. എക്സൈസ് വകുപ്പാണ് ചെക്ക്പോസ്റ്റിൽ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: