തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന കുമ്മനം രാജശേഖരനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ബിജെപി കാലടി ഏര്യാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ അലി അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി. നമസ്‌കാരം മുസ്ലീം സുഹൃത്തുക്കള്‍ക്ക് അസലാമു അലൈക്കും ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ഈശോമിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ, സഖാക്കള്‍ക്ക് ലാല്‍ സലാം എന്ന് പറഞ്ഞ് തന്റെ പ്രസംഗം ആരംഭിച്ച അലി അക്ബര്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
അലി അക്ബറിന്റെ ഓരോ വാചകങ്ങള്‍ക്കും ആര്‍പ്പുവിളിയും നിറഞ്ഞ കൈയടിയുമായി പ്രവര്‍ത്തകര്‍ പിന്തുണ കൊടുത്തു കൊണ്ടിരുന്നു. ഞാന്‍ ബിജെപിയില്‍ വരുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റായിരുന്നു. അന്ന് കൃഷ്ണനും വേണ്ട ക്രിസ്തുവും വേണ്ട നബിയും വേണ്ട എന്നാണ് കമമ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത്. ഇന്ന് കേവലം നാല് വോട്ടുകള്‍ക്ക് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയും ഹിന്ദു വേട്ട നടത്തുകയും ആണ്. ഇങ്ങനെയാണ് അവര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ കമ്മ്യൂണിസം അറബിക്കടലില്‍ അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടെന്നും അദ്ദേഹം. കേരളത്തില്‍ കടിപിടികൂടുന്നതായി അഭിനയിക്കുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ അതിര്‍ത്തി കഴിഞ്ഞാല്‍ ഒറ്റക്കെട്ടാണ്. കേരളത്തില്‍ പരസ്പപര സഹകരണ ഭരണമല്ലേ നടക്കുന്നതെന്ന് അലി അക്ബര്‍ ചോദിച്ചു.
അഞ്ച് കൊല്ലം നീ ഭരിച്ച് മുക്കിക്കോ അടുത്ത അഞ്ച് കൊല്ലാം ഞാന്‍ ഭരിച്ച് മുക്കാം എന്ന രീതിയാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്. ഇ.ഡിക്കെതിരെ കേസെടുത്തിനെയും അലി അക്ബര്‍ കളിയാക്കി. പൊതുയോഗത്തിനു മുന്നോടിയായി കാലടിയിലെ വനിതാ പ്രവര്‍ത്തകര്‍ നയിച്ച ഇരുചക്രവാഹനറാലിയും ഉണ്ടായിരുന്നു. ഏര്യാ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍മാരായ വി.ശിവകമാര്‍, മഞ്ജു ജി.എസ്, എന്നിവരും തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ എസ്.സുനില്‍കമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: