Categories: Kerala

നിലമ്പൂർ രാധ വധക്കേസ്: രണ്ട് പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു, കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല

നിലമ്പൂർ രാധ വധക്കേസ്: രണ്ട് പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു, കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല

Published by

മലപ്പുറം: നിലമ്പൂർ രാധ വധക്കേസിലെ രണ്ട് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളുടെ അപ്പീലിലാണ് കോടതി വിധി. പ്രതികള്‍ക്ക് മേല്‍ കു‌റ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതി വിധിക്കെതിരെ ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  

2014ലാണ് നിലമ്ബൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധ (49) കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ ബിജു അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സാ‌റ്റാഫിലെ അംഗമായിരുന്നു. 2014 ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം ചുള‌ളിയോട് ഉണ്ണിക്കുളത്തെ ഒരു കുളത്തില്‍ നിന്ന് ഫെബ്രുവരി 10ന് കണ്ടെത്തി. അന്നുതന്നെ പ്രതികള്‍ പിടിയിലായി. നിലമ്ബൂര്‍ സി.ഐ എ.പി ചന്ദ്രനാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. 

സംഭവ ദിവസം രാവിലെ ഓഫീസ് അടിച്ചുവാരാനെത്തിയ രാധയെ 10 മണിയോടെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി ചാക്കിലാക്കി. ഇവരുടെ മൃതദേഹം ഷംസുദ്ദീന്റെ ഓട്ടോയില്‍ കയ‌റ്റി കുളത്തില്‍ ഉപേക്ഷിച്ചു. ആഭരണങ്ങള്‍ ഷംസുദ്ദീന്റെ പക്കല്‍ നിന്നും ലഭിച്ചു. വസ്‌ത്രങ്ങള്‍ കത്തിച്ചു,​ ചെരുപ്പ് ഉപേക്ഷിച്ചു,​മൊബൈല്‍ സിം മാ‌റ്റി പലയിടത്തായി ഉപേക്ഷിച്ചു. 

രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീ‍നിൽ നിന്നും കണ്ടെത്തി. രാധയുടെ വസ്തങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക