ലക്നൗ: കോവിഡ് വാക്സിന് സ്വീകരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിരോധ കത്തിവയ്പ് എടുക്കുന്ന ദിവസം അവധി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാക്സിനേഷന് യജ്ഞം വേഗത്തിലാക്കാനും ഇതിനായി ആളുകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും അവധിക്കുള്ള ക്രമീകരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
പുര്ണശേഷിയോടെ കോവിഡിന് മാത്രമായ ആശുപത്രികള്‍ നടത്താനും കോവിഡ് പരിശോധനയുടെ സാധ്യത വര്‍ധിപ്പിക്കാനും ആദിത്യനാഥ് നിര്‍ദേശിച്ചു. രോഗബാധിതരെന്ന് സംശയിക്കുന്നവരെ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണം. സാംപിളുകള്‍ ശേഖരിച്ച് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ തുടര്‍ച്ചയായി ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റര്‍ഗ്രേറ്റഡ് കമാന്‍ഡ് ആന്റ് കണ്ട്രോള് സെന്റര്‍ കാര്യക്ഷമമായി നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, മരുന്നുകള്‍, ഉപകരണങ്ങള്‍, മറ്റ് സഹായങ്ങള്‍, ഓക്സിജന്‍ എന്നിവ ആശുപത്രികളില്‍ സജ്ജീകരിക്കണം. പ്രാദേശിക അടിസ്ഥാനത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം കോവിഡ് ആശുപത്രികളുടെ എണ്ണം കൂട്ടണം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ആശുപത്രികളായി പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: