പാലക്കാട്: എന്‍ഡിഎയുടെ വനിതാ സ്ഥാനാര്‍ത്ഥിയുടെ കാല് തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുസമ്മേളനത്തിന് ശേഷം മണ്ണാര്‍ക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദീന്‍ കാല്‍തൊട്ട് വന്ദിച്ചു. അതു തടഞ്ഞ് തിരിച്ച് വന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ അപ്രതീക്ഷിതമായ പ്രതികരണത്തില്‍ നസീന തരിച്ചു നിന്നു. പതിനായിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി.
പ്രധാനമന്ത്രി കാല്‍തൊട്ട് വന്ദിച്ച സംഭവത്തില്‍ നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്ന് നസീമ ഷറഫുദീന്‍ പറഞ്ഞു. പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമാണ്. സാധാരണകുടുംബത്തില്‍ നിന്നുള്ള തനിക്ക് പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ കഴിയുക എന്നത് തന്നെ വലിയ ഭാഗ്യമായി കരുതിയാണ് പരിപാടിക്ക് വന്നത്. വലിയൊരു ഭാഗ്യമായി കരുതുന്നു. ലോകാരാധ്യനായ പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങാനാണ് മുന്നില്‍ ചെന്നത്.
കാല്‍തൊട്ട് വന്ദിച്ചതും അദ്ദേഹം എന്റെ കാല് തൊട്ട് വന്ദിച്ചപ്പോള്‍ ഒരു നിമിഷം ഞെട്ടിപ്പോയി. ഒരു സ്ത്രീയെന്ന നിലയില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. ഈ അംഗീകാരം നാട്ടിലെ എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിക്കുന്നതായി നസീമ ഷറഫുദീന്‍ പറഞ്ഞു. സത്രീകള്‍ക്ക് പരിഗണന നല്കുന്ന പാര്‍ട്ടിയാണ് ബിജെപി.
അതിന്റെ ഘടകകക്ഷിയായ എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തനിക്ക് ലഭിച്ച പിന്തുണ വളരെ വലുതാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: