2018 ലെ പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ കോടിക്കണക്കിന് രൂപയ്ക്കുള്ള ഒരു ലക്ഷത്തിലേറെ ഘന മീറ്റര്‍ മണല്‍ കണ്ണൂരിലെ പൊട്ടിപ്പൊള്ളിഞ്ഞ ഒരു പൊതുമേഖലാ സ്ഥാപനത്തെ മുന്‍നിര്‍ത്തി കോട്ടയത്തെ ഒരു സ്വകാര്യ കമ്പനിക്ക് സൗജന്യമായി മറിച്ചുനല്‍കാനുള്ള നീക്കം. മണലിന്റെ ഉടമസ്ഥരായ വനം വകുപ്പു പോലും അറിയാതെയായിരുന്നു ഈ മണല്‍കൊള്ള. മുന്‍ ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് തലേന്ന് ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹെലികോപ്റ്ററില്‍ പറന്ന് ചെന്നാണ് ഈ കൊള്ളയുടെ വഴികള്‍ തുറന്നത്.
ഈ ഇടപാട് വിവാദമായപ്പോള്‍ മണല്‍ കൊണ്ടുപോവുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വീമ്പിളക്കിയെങ്കിലും അത് നടന്നില്ല. മണല്‍ പിന്നീട് വനത്തില്‍ തന്നെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റിയിട്ടു. ഇതിന്മേല് വിജിലന്‍സ് അന്വേഷണത്തിന് പ്രതിപക്ഷ നേതാവ് അനുമതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. പിന്നീട് കോടതി വഴി വിജിലന്‍സ് അന്വേഷണത്തിന് അനുമതി നേടിയെടുത്തെങ്കിലും പലതും പുറത്തുവരുമെന്ന് ഭയന്ന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങി. ഇക്കാര്യത്തില്‍ ഒരു അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ ഭയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: