അമ്പലപ്പുഴ: അയ്യപ്പഭക്തരെ ദ്രോഹിച്ച സംഭവത്തില്‍ ഇടതു വലതു മുന്നണികള്‍ ഒരേ തൂവല്‍ പക്ഷികളെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. മഹിളാ മോര്‍ച്ച അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കപ്പക്കടയില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഭക്തരെ ദ്രോഹിച്ചവര്‍ക്കെതിരെ വിധിയെഴുണം. അയ്യപ്പഭക്തര്‍ നാമജപങ്ങളും, പ്രതിരോധങ്ങളുമായി നില്ക്കുമ്പോള് ലോക്സഭയിലെ പന്ത്രണ്ട് എംപി മാരുമായി കോണ്‍ഗ്രസുകാര്‍ മൗനം പാലിക്കുകയായിരുന്നു. ദേവസ്വം മന്ത്രിക്കും ക്ഷേത്രദര്‍ശനം നടത്താന്‍ സ്വതന്ത്ര്യം ലഭിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് വരേണ്ട അവസ്ഥയാണ്.
ഹൈന്ദവ സ്ത്രീകളെ അപമാനിച്ച നോവലിന് അവാര്‍ഡ് നല്കിയപ്പോള് ചെന്നിത്തല ഉള്‍പ്പടെ പിന്തുണച്ചു. അയ്യപ്പ ഭക്തരുടെ ഇരുമുടിക്കെട്ടിന് വിലയിട്ടവര്‍ ഇവിടെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്കുന്നു. ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ അയ്യപ്പഭക്തര്‍ക്കൊപ്പം നിന്നവര്‍ നിയമസഭയില്‍ ഉണ്ടാകണം എന്ന് ചിന്തിക്കണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
മഹിളാ മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അനിതാ ബാലന് അദ്ധ്യക്ഷയായി. മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശാരുദ്രാണി മുഖ്യപ്രഭാഷണം നടത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജ അഭിലാഷ്, ജ്യോതിലക്ഷ്മി, ബീനാ കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: