തിരുവനന്തപുരം: തന്റെ അനന്തരവന് നിഹാല്‍ തരൂര്‍ പുതുതായി കണ്ടുപിടിച്ച ഒരു ഗെയിമിന്റെ വിവരങ്ങള്‍ പങ്കുവച്ച തിരുവനന്തപുരം എംപി ശശി തരൂരിന് ട്വിറ്ററില്‍ നേരിടേണ്ടി വരുന്നത് ട്രോളുകള്‍. നിഹാലിന്റെ പുതിയ ഗെയിമിനെ പറ്റി തരൂര്‍ പങ്കുവച്ച ട്വീറ്റ് ഇത്തരത്തിലായിരുന്നു-എന്റെ അനന്തരവന് നിഹാല്‍ തരൂര്‍ തന്റെ സഹപ്രവര്‍ത്തകനോടൊപ്പം ഒരു ഗെയിം കണ്ടുപിടിച്ചു. ഒരു കളിക്കാരന് ”ഇരയുടെ മൊബൈലിലെ സൂചനകള്‍ പരിശോധിച്ച് ലണ്ടനില്‍ നടന്ന സംശയാസ്പദമായ മരണത്തിന്റെ രഹസ്യം പരിഹരിക്കുന്നതാണ് ഉള്ളടക്കം.
ശശി തരൂരിന്റെ ഈ ട്വീറ്റിനു പിന്നാലെ സുനന്ദ പുഷ്കറിന്റെ മരണത്തില്‍ നിന്നാണോ നിഹാലിന് പ്രചോദനം ഉണ്ടായതെന്നു ചിലര്‍ ട്വീറ്റ് ചെയ്തു. മറ്റു ചിലരാകട്ടെ, ഈ ഗെയിം കൊണ്ടെങ്കിലും സ്വന്തം ഭാര്യയുടെ മരണത്തിലെ ദുരൂഹത നീക്കുമോ എന്നായി ചിലര്‍. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് നോയര്‍ സ്റ്റുഡിയോസിന്റെ സ്ഥാപകനും സിഇഒയുമാണി നിഹാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: