തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് സിപിഎമ്മില്‍ നിന്ന് ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിനു ശേഷം ഏപ്രില്‍ ഏഴു മുതല്‍ ഒരു വര്‍ഷത്തേക്കാണ് തോമസ് ഐസക് അവധിക്ക് അപേക്ഷിച്ചതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കായതിനാല്‍ അവധി അപേക്ഷ പാര്‍ട്ടി പരിഗണിച്ചിട്ടില്ല. തന്റെ ഡോക്റ്ററേറ്റ് സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ക്കായാണ് ഒരു വര്‍ഷത്തെ അവധിക്കാണ്അദ്ദേഹം അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍, ഇത്തവണ രണ്ടു ടേം സമയപരിധി വച്ച് തോമസ് ഐസക് ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളെ പിണറായി വിജയന് വെട്ടിനിരത്തിയതില്‍ നേതാക്കള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്.
കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും’ എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ നിന്നും തോമസ് ഐസക് ഡോക്റ്ററേറ്റ് നേടിയിരുന്നു. ഇത്തരത്തില്‍ വിഷയുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പുസ്കത രചനയ്ക്കുമായി ആണ് അവധി തേടിയിരിക്കുന്നത്. എന്നാല്‍, തനിക്കുള്‍പ്പെടെ ചില നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പിണറായിയുടെ ഏകപക്ഷീയമായ ഇടപെടല്‍ ആണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജന് പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തോമസ് ഐസക്കുമായി ബന്ധപ്പെട്ട ഇത്തരനൊരു സൂചന പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്നത്. പാര്‍ട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നു ജയരാജന് വ്യക്തമാക്കിയിരുന്നു. രണ്ടു ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകള്‍ കുറഞ്ഞ് വരുന്നുവെന്ന് ജയരാജന് പറഞ്ഞു. പ്രായമായി, രോഗം വന്നു, കാണുന്ന പോലെയല്ല കാര്യങ്ങള്‍. സീറ്റ് ലഭിക്കാത്തതിലെ പരസ്യപ്രതിഷേധമാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് എങ്ങനേ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നായിരുന്നു ജയരാജന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: