കോഴിക്കോട്: മലയാളികളെ ഭിക്ഷക്കാരായി ചിത്രീകരിച്ച വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം. മലയാളികളെ ഭിക്ഷക്കാരായി ചിത്രീകരിച്ച മണി മാപ്പു പറയണമെന്നും സൈബര്‍ പോരാളികള്‍ ആവശ്യപ്പെടുന്നു.
പിണറായി കിറ്റുകൊടുക്കുന്നതുകൊണ്ടാണ് മലയാളികള്‍ ഭക്ഷണം കഴിച്ചുകിടക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് വൈദ്യുതി മന്ത്രി എം.എം. മണി പഴയസിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍ ഇട്ടത്. സിനിമയില്‍ ചിരിപടര്‍ത്തിയ രംഗം എന്നാണ് രംഗത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ഭിക്ഷക്കാരന് അന്നം കൊടുക്കുമ്പോള്‍ അതില്‍ ഒരു കുട്ടി മണ്ണ്വാരിയിടുന്നതിനെ ചിരിപടര്‍ത്തിയ രംഗമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
സംസ്ഥാനത്തെ മന്ത്രി തന്നെ മലയാളികളെ ഭിക്ഷക്കാരായി ചിത്രീകരിക്കുകയാണ്. പിണറായി തമ്പ്രാന്റെ ഭിക്ഷയാചിച്ചു ജീവിക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍, അഞ്ചുവര്‍ഷ ഭരണം കൊണ്ട് ഒരു നാടിനെ ഈ അവസ്ഥയില്‍ എത്തിച്ചു. ചിലര്‍ കമന്റുചെയ്യുന്നു. ആരുടെയും ഔദാര്യമല്ല ജനങ്ങളുടെ നികുതിപ്പണമാണ് കിറ്റായി കൊടുക്കുന്നതെന്നും ചിലര്‍ വ്യക്തമാക്കുന്നു. പോസ്റ്റിനെതിരെ ശ്രീജിത് പണിക്കര്‍, ഹരീഷ് വാസുദേവന്‍ തുടങ്ങിയവരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. പോസ്റ്റ് പിന്‍വലിക്കണമെന്നും ഹരീഷ് വാസുദേവന്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പുകാലത്ത് കൊവിഡ് വാക്സിന് സൗജന്യമായി കൊടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന യെച്ചൂരിയുടെ ട്വീറ്റും ഇതിനടിയില്‍ കമന്റായി ഇട്ടിട്ടുണ്ട്. വിശപ്പിനെക്കാന് വലുതാണ് ആത്മാഭിമാനം എന്നും കമന്റ് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: