കോവിഡ് പടര്‍ന്നു തുടങ്ങിയ ആദ്യനാളുകളില്‍ സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കേ അതു തന്നെ അവസരമെന്ന മട്ടില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരം അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗളറിന് മിറച്ചു വില്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം. തട്ടിപ്പു വിവരം പുറത്തുവന്നപ്പോള്‍ ആരോപണങ്ങളെ കണ്ണടച്ച് തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. മാധ്യമങ്ങള്‍ പോലും ആദ്യമത് വിശ്വസിച്ചില്ല. പക്ഷേ പിന്നീട് എല്ലാം ശരിയാണെന്ന് തെളിഞ്ഞു.
ഭരണത്തിന് നേതൃത്വം നല്കുന്ന ഇടതുമുന്നണിയെയോ, മന്ത്രിസഭയെയോ അിറിയിക്കാതെ, സെക്രട്ടേറിയറ്റില്‍ ഒരു ഫയല്‍ പോലും രൂപപ്പെടുത്താതെ നടത്തിയ ഗൂഢനീക്കത്തിന് ചുക്കാന്‍ പിടിച്ചത് സ്വര്‍ണ്ണക്കടത്തിന് പിടിയിലായ മുഖ്യമന്ത്രിയുടെ വലംകൈയായ എം. ശിവശങ്കരനായിരുന്നു. മുഖ്യമന്ത്രിയെ മാത്രം എല്ലാം അിറഞ്ഞു. ഒടുവില്‍ കോടതി സ്പ്രിംഗളര്‍ കൊള്ളയ്ക്ക് കൂച്ചുവിലങ്ങിട്ടു. പിന്നീട് സര്‍ക്കാര്‍ നിയോഗിച്ച മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി എം. മാധവന് നമ്പ്യാരും, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ഗുല്‍ഷന്‍ റായിയുമടങ്ങുന്ന വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടും ആരോപണങ്ങള്‍ അക്ഷരംപ്രതി ശരി വയ്ക്കുന്നതായിരുന്നു.
ചട്ടങ്ങള്‍ പാലിക്കാതെ ക്രമവിരുദ്ധമായി ഏര്‍പ്പെട്ട ഈ കരാര്‍ വഴി 1.8 ലക്ഷം കേരളീയരുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗഌ എന്ന അമേരിക്കന്‍ കമ്പനിയുടെ പക്കല്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അതു നശിപ്പിക്കപ്പെട്ടു എന്ന് ഉറപ്പു പറയാനാവില്ലെന്നുമാണ് വിദഗ്ദ്ധ കമ്മിറ്റി അഭിപ്രായപ്പെട്ടത്. ഏതാണ്ട് 200 കോടി രൂപ മൂല്യം വരുന്ന വിവരങ്ങളാണ് സ്പ്രിംഗ്ളറിന്റെ പക്കല്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: