കേരളത്തിന്റെ അമൂല്യമായ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് തീറെഴുതിക്കൊടുക്കാനുള്ള 5000 കോടിയുടെ പദ്ധതി. 400 അത്യാധുനിക ട്രോളറുകളും 5 കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ടു വരെ അരിച്ചു വാരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനായിരുന്നു പദ്ധതി. ഇത് നടപ്പായിരുന്നെങ്കില്‍ നമ്മുടെ മത്സ്യസമ്പത്ത് അപ്പാടെ മൂന്നോ നാലോ വര്‍ഷം കൊണ്ട് കൊള്ളയടിക്കപ്പെടുമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ നിത്യപ്പട്ടിണിയിലാവുകയും കേരളീയരുടെ ഇഷ്ടവിഭവമായ മത്സ്യം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു.
ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി എന്ന അമേരിക്കന്‍ കുത്തക കമ്പനിയുമായി നടത്തിയ ചര്‍ച്ചയോടെയാണ് ഈ ഇടപാടിന് തുടക്കമായത്. അടുത്ത വര്‍ഷം സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ ഇതിന് വേണ്ടി മാറ്റം വരുത്തുകയും 2020 ഫെബ്രുവരി 28 ന് കൊച്ചിയിലെ ആഗോള നിക്ഷേപക സംരംഭമായ അസന്റില്‍ വച്ച് സംസ്ഥാന സര്‍ക്കാരും ഇഎംസിസിയും ഇതിനുള്ള ഇതിനുള്ള ധാരണാ പത്രത്തില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഇതനുസരിച്ച് 2020 ഒക്ടോബര്‍ 3 ന് ഈ ഈ കമ്പനിക്ക് പള്ളിപ്പുറത്തെ ഫുഡ്പാര്‍ക്കില്‍ 4 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ 400 ട്രോളറുകളും 5 മദര്‍ഷിപ്പുകളും 7 തുറമുഖങ്ങള്‍ക്കുമായുള്ള ഉപധാരണാ പത്രത്തില്‍ കേരളാ ഇന്‍ലാന്റ് നാവിഗേഷന്‍ കോര്പ്പറേഷന് ഒപ്പിട്ടു. 2021 ഫെബ്രുവരി 11 ന് ഈ പദ്ധതി അവസാനമായി മന്ത്രിസഭയുടെ അനുമതിക്കായി വ്യവസായ മന്ത്രി ഇ.പി.ജയരാജന് സമര്‍പ്പിക്കപ്പെട്ടു. അത് മന്ത്രിസഭയിലെത്തുന്നതിനിടിയലാണ് കൊള്ള പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവിന് മാനസിക നില തെറ്റി എന്നാണ് ഈ കൊള്ള പുറത്തു കൊണ്ടു വന്നപ്പോള്‍ ഫഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ പറഞ്ഞത്.
മന്ത്രി മെഴ്സിക്കുട്ടിയമ്മ ഫയല്‍ കണ്ടതും ക്ളിഫ് ഹൗസല്‍ വച്ച് കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ചര്‍ച്ച നടത്തിയതും ഉള്‍പ്പടെയുള്ളവയുടെ തെളിവുകള്‍ ഓരോന്നായി പുറത്തു വന്നതോടെ സര്‍ക്കാര്‍ കുരുക്കിലായി. ഒടുവില്‍ എല്ലാ കരാറും റദ്ദാക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: