തിരുവനന്തപുരം: ലൗ ജിഹാദ്’ സംബന്ധിച്ച് ജോസ് കെ മാണി പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. ക്രൈസ്തവ സമുദായ നേതാക്കള്‍ മുന്‍പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ മുസലീം ലീഗിന്റെ അപ്രമാദിത്തമാണുള്ളത്. ഇരു മുന്നണികളെയും മുസ്ലീം ലീഗിന്റെ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു. മാധ്യമങ്ങളോട് ക്കുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളില്‍ നിന്നും നീതി കിട്ടിയില്ലെന്നപരാതി ക്രൈസ്തവ സമൂഹത്തിന് ഉണ്ട്. യുഡിഎഫിന്റെ ഭരണകാലത്ത് സീറ്റുകളും, മന്ത്രി സ്ഥാനവും മുസ്ലിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ അപ്രമാദിത്വം കേരളത്തില്‍ അനുവദിച്ച് കൊടുക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. കെസിബിസിയും ക്രൈസ്തവ സമൂഹവും ഉയര്‍ത്തിയ ആശങ്ക തന്നെയാണ് ജോസ് കെ മാണി പങ്ക് വെച്ചത്. കേരളത്തില്‍ ഭീകരവാദത്തോട് ചേര്‍ന്ന് നില്ക്കാത്തവര് ഈ ആശങ്കയെ ഗൗരവമായി കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: