തലശേരി: ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത തലശേരിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി സിഒടി നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി നേതൃത്വവുമായി നസീര്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.
ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മൂന് സിപിഎം നേതാവ് സിഒടി നസീര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെ. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു..
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചതിന് ആക്രമിക്കപ്പെട്ടയാളാണ് നസീര്‍. തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ തലശേരി എംഎല്‍എ എഎന്‍ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു. ഷംസീറിനൊപ്പം ഇടതുരാഷ്ട്രീയത്തില്‍ വളര്‍ന്ന നേതാവായിരുന്നു നസീര്‍. എന്നാല്‍, കോടിയേരി ഉള്‍പ്പെട്ട കണ്ണൂര്‍ ലോബി ഷംസീറിന് അനുകൂലമായ സമീപനമായിരുന്നു സ്വീകരിച്ചത്.
തലശേരി മുന്‍സിപ്പല്‍ സ്റ്റേഡിയവും കോടികളുടെ അഴിമതി ആരോപണവും പാര്‍ട്ടിക്കുള്ളിലെ കടുത്ത വിമര്‍ശകരിലൊരാളായിരുന്നു സിഒ ടി നസീര്‍. തലശേരി നഗരസഭയ്ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നസീര്‍ ഉയര്‍ത്തിയത്. തലശേരി മുന്‍സിപ്പല്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് പുല്ല് പിടിപ്പിക്കുന്നതിന്റെ മറവില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം
സ്ഥലം എംഎല്‍എ കൂടിയായ എഎന്‍ ഷംസീറും കക്ഷി ചേര്‍ന്നതോടെ ഏറ്റുമുട്ടല്‍ വെല്ലുവിളികളുടെ തലത്തിലേക്ക് വളര്‍ന്നു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ട നസീര്‍. ഒടുവില്‍ പൂര്‍ണമായി പാര്‍ട്ടിയില്‍ നിന്നകന്നു. തുടര്‍ന്ന് കിവീസ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന രൂപീകരിച്ച് നസീര്‍ നടത്തിയ പല നീക്കങ്ങളും ഷംസീറിനെയും പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെയും ചൊടിപ്പിച്ചു.
ഒടുവില്‍ മാറ്റത്തിനായി മാറി ചെയ്യുവെന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും നസീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെ സിപിഎമ്മും നസീറും തമ്മിലുളള അകല്‍ച്ച പൂര്‍ണമായി. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം മെയ് 18ന് രാത്രി എട്ടുമണിക്ക് തലശേരി കായ്യത്ത് റോഡില്‍ ക്വട്ടേഷന്‍ സംഘങ്ങളാല്‍ സിഒടി നസീര്‍ അക്രമിക്കപ്പെട്ടു. അന്ന് തലനാരിഴക്ക് രക്ഷപെട്ടെങ്കിലും കാലിനും തലക്കും വെട്ടേറ്റ നസീര്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഷംസീറായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പലതവണ നസീര്‍ ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: