ലക്നൗ: ഹോളി ദിനത്തില്‍, യുപിയിലെ ബുലന്ദ്ഷഹറിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള വയലില്‍ ഒരു ക്ഷേത്ര പൂജാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് അറുത്തതാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. ഒരു പൂജാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധത്തിലായ ഭക്തര്‍ പ്രകോപിതരാകാനുള്ള സാധ്യതയെ തുടര്‍ന്ന് പോലീസിനെ അതീവ ജാഗ്രതയിലാണ്. 2020 ഏപ്രിലില്‍ രണ്ടു പൂജാരിമാരെ ഇതേ ക്ഷേത്രത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
50 കാരനായ അശോക് കുമാര്‍ എന്ന പൂജാരി സലേംപൂരിലെ കൈലവന്‍ ഗ്രാമത്തില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ക്ഷേത്രത്തിലെ ശാന്തിക്കാരാനായത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് എസ്എസ്പി സന്തോഷ് കുമാര്‍ സിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: