അതിരാവിലെ തുടങ്ങും ഡോ.ജേക്കബ് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. അവസാനിക്കുമ്പോള്‍ മിക്കവാറും രാത്രി ഏറെ വൈകും. രാവിലെ പതിവ് നടത്തവും വ്യായാമവും. ശേഷം വീട്ടിലെത്തി മാധ്യമങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയാണ് ദിവസം തുടങ്ങിയത്. ലഘുഭക്ഷണത്തിനുശേഷം പര്യടന പരിപാടികള്‍ക്ക് തുടക്കമായി. ഏഴുമണിയോടെ കാറളം പഞ്ചായത്തിലെ മനപ്പടി കോളനിയിലായിരുന്നു ആദ്യ പരിപാടി. പാര്‍ട്ടി പ്രവര്‍ത്തകരും കോളനി നിവാസികളും അദ്ദേഹത്തെ സ്വീകരിച്ചു. കോളനിവാസികളുടെ പരാതികള്‍ കേട്ടു. പ്രശ്നപരിഹാരം ഉറപ്പുനല്‍കി. പിന്നെ അടുത്ത സ്വീകരണ സ്ഥലമായ കല്യാണി കോളനിയിലേക്ക്.
7.15 ഓടെ കോളനിയിലെത്തി വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു. പവര്‍ഹൗസ്, വെള്ളാനി കോളനി തുടങ്ങിയ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. കേട്ടറിഞ്ഞ ഐപിഎസുകാരനെ നേരിട്ടു കണ്ട കൗതുകത്തിലും സന്തോഷത്തിലുമായിരുന്നു കോളനി നിവാസികള്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഇടയിലേക്ക് പഴയ പോലീസ് മേധാവി ജനപ്രിയ വേഷത്തില്‍ ലാളിത്യത്തോടെ സാധാരണക്കാരനായി നടന്നു ചെന്നപ്പോള്‍ എല്ലാവരുടെയും മുഖത്ത് ആശ്ചര്യം. തലയില്‍ കൈവെച്ചും ആശ്ലേഷിച്ചും വയോജനങ്ങളായ വോട്ടര്‍മാര്‍ ഒപ്പം കൂടിയപ്പോള്‍ ജേക്കബ് തോമസിനും പുതിയ അനുഭവം.
കോളനി സന്ദര്‍ശനം അവസാനിപ്പിച്ച് ഒമ്പത് മണിയോടുകൂടി പാര്‍ട്ടി പ്രവര്‍ത്തകയായ മീര മുരളിയുടെ വീട്ടില്‍ പ്രഭാതഭക്ഷണത്തിന് എത്തി. ആളൂരില്‍ സേവാഭാരതി നിര്‍മിച്ചു നല്കിയ വേട്ടുവന്തറ ഭാസ്ക്കരന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടു. കാറളം പഞ്ചായത്തിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളിലെ വോട്ടര്‍മാരെയും കാണുകയായിരുന്നു അടുത്ത ലക്ഷ്യം. കിഴുത്താണി ഖാദി, തരണനെല്ലൂര്‍ മന, തരണനെല്ലൂര്‍ കോളേജ്, വെള്ളാനി മുളകുപൊടി കമ്പനി, മുല്ലത്തറ വാക്കയില്‍ കുടുംബങ്ങള്‍, ചെമ്മണ്ട സ്വയം തൊഴില്‍ കേന്ദ്രം എന്നിവിടങ്ങളിലെ വോട്ടര്‍മാരെ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ച് മടങ്ങുമ്പോള്‍ സമയം രണ്ടു മണി.
ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഇരിങ്ങാലക്കുടയിലെ പൊതുപ്രവര്‍ത്തകയും സെന്റ് ജോസഫ് കോളേജിലെ അധ്യാപികയുമായ സിസ്റ്റര്‍ റോസ് ആന്‍ജോ കല്‍പ്പറമ്പ്, പള്ളി, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച് നാലു മണിയോടുകൂടി പഞ്ചായത്തുകളില്‍ നടന്ന ജനസഭകളില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ചു.
ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം, മുരിയാട് ഹൈന്ദവ സമാജം ഹാള്‍, കരുവന്നൂര്‍ ബംഗ്ലാവിന് സമീപം വിനയ് വെള്ളത്തിന്റെ വസതി, മൂര്‍ക്കനാട് അഡ്വ. രമേശ് കൂട്ടാലയുടെ വസതി, മാടായിക്കോണം എന്‍എസ്എസ് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ജനസഭകളില്‍ പങ്കെടുത്ത് ഇരിങ്ങാലക്കുടയില്‍ വികസനത്തെക്കുറിച്ചും പുതിയ കേരളത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ജനസഭകള്‍ കഴിയുമ്പോള്‍ സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു. ജനസഭയില്‍ കാണുന്ന ജനപങ്കാളിത്തം ഡോ. ജേക്കബ് തോമസിനുള്ള ജനപ്രീതി തെളിയിക്കുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തം. അഴിമതിവിരുദ്ധ പോരാട്ട നായകന് ജനഹൃദയങ്ങളില്‍ ഉള്ള സ്ഥാനമാണ് പര്യടനങ്ങളിലെ ജനക്കൂട്ടം കാണിക്കുന്നത്. ഓരോ ദിവസത്തെ പര്യടനം കഴിയുമ്പോഴും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും വലിയ വിജയ പ്രതീക്ഷയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: