പൂനെ: ഓപ്പണര്‍ ശിഖര്‍ ധവാന്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 329 റണ്‍സ് എടുത്തു.
തകര്‍ത്തടിച്ച ഋഷഭ് പന്ത് 62 പന്തില്‍ അഞ്ചു ഫോറും നാലു സിക്സറും സഹിതം 78 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഹാര്‍ദിക് പാണ്ഡ്യ 44 പന്തില്‍ 64 റണ്‍സ് എടുത്തു. അഞ്ചു ഫോറും നാല് സിക്സറും അടിച്ചു. ശിഖര്‍ ധവാന് 56 പന്തില്‍ പത്ത് ഫോറുകളുടെ പിന്‍ബലത്തില്‍ 67 റണ്‍സ് നേടി.
ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കൊപ്പം ആദ്യ വിക്കറ്റില്‍ 103 റണ്‍സ് അടിച്ചെടുത്ത് ധവാന് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. രോഹിത് ശര്‍മയെ (37) ക്ലീന്‍ ബൗള്‍ഡാക്കി റഷീദാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തുടര്‍ന്നിറങ്ങിയ ക്യാപ്റ്റന്‍ കോഹ്ലി നിലയുറപ്പിക്കും മുമ്പേ കളം വിട്ടു. ഏഴു റണ്‍സെടുത്ത കോഹ്ലിയെ മൊയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ രാഹുലിനും തിളങ്ങാനായില്ല. ഏഴു റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യന്‍ സ്കോര്‍ നാലിന് 157 റണ്‍സ്.
ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 99 റണ്‍സ് അടിച്ചെടുത്തു. പന്തിനെ മടക്കി സാം കറനാണ് ഈ പാര്‍ട്നര്‍ഷിപ്പ് തകര്‍ത്തത്. പന്തിന് പിന്നാലെ ഹാര്‍ദികും മടങ്ങിയതോടെ ഇന്ത്യയുടെ കൂറ്റന്‍ സ്കോറെന്ന സ്വപ്നം തകര്‍ന്നു. ക്രുണാല്‍ പാണ്ഡ്യ 25 റണ്‍സും ഷാര്‍ദുല്‍ താക്കുര്‍ 30 റണ്‍സിനും പുറത്തായി. വാലറ്റം ചരുണ്ടുകൂടിയതോടെ ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സിന് ഓള്‍ഔട്ടായി.
ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: രോഹിത് ശര്‍മ ബി റഷീദ് 37, ശിഖര്‍ ധവാന് സി ആന്‍ഡ് ബി റഷീദ് 67, വിരാട് കോഹ്ലി ബി അലി 7, ഋഷഭ് പന്ത് സി ബട്ലര് ബി കറന് 78, കെ.എല്‍. രാഹുല്‍ സി അലി ബി ലിവിങ്സ്റ്റോണ്‍ 7, ഹാര്‍ദിക് പാണ്ഡ്യ ബി സ്റ്റോക്സ് 64, ക്രുണാല്‍ പാണ്ഡ്യ സി റോയ് ബി വുഡ് 25, ഷാര്‍ദുല്‍ താക്കുര്‍ സി ബട്ലര് ബി വുഡ്് 30, ഭുവനേശ്വര്‍ കുമാര്‍ സി കറന് ബി ടോപ്ലെ 3, പ്രസിദ്ധ കൃഷ്്ണ ബി വുഡ്് 0, ടി. നടരാജന് നോട്ടൗട്ട് 0, എക്സ്ട്രാസ് 11, ആകെ 48.2 ഓവറില്‍ 329.
വിക്കറ്റ് വീഴ്ച: 1-103, 2-117, 3-121, 4-157, 5-256, 6-276, 7-321, 8-328, 9-329, 10-329.
ബൗളിങ്: സാം കറന് 5-0-43-1, റീസി ടോപ്ലെ 9.2-0-66-1, മാര്‍ക്ക് വുഡ് 7-1-34-3, ബെന്‍സ്റ്റോക്സ്് 7-0-45-1, ആദില്‍ റഷീദ് 10-0-81-2, മൊയിന്‍ അലി 7-0-39-1, ലിയാം ലിവിങ്സ്റ്റണ് 3-0-20-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: