ദാക്ക: രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒറകണ്ടിയിലെ ഹരി മന്ദിറില്‍ അനുഗ്രഹം തേടുകയും ആദരണീയരായ താക്കൂര്‍ കുടുംബത്തിന്റെ പിന്‍ഗാമികളുമായി സംവദിക്കുകയും ചെയ്തു.
ഒറകണ്ടിയിലെ മാതുവ സമുദായ പ്രതിനിധികളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു, ഇവിടെ നിന്നാണ് ശ്രീ ശ്രീ ഹരി ചന്ദ് താക്കൂര്‍ ജി തന്റെ സാമൂഹ്യ പരിഷ്കാരങ്ങളെക്കുറിച്ചുള്ള പുണ്യ സന്ദേശം പ്രചരിപ്പിച്ചത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും തങ്ങളുടെ വികസനത്തിലൂടെയും പുരോഗതിയിലൂടെയും ലോകത്തിന്റെ മുഴുവന്‍ പുരോഗതി കാണാനാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി എടുത്തു് പറഞ്ഞു. ലോകത്തില്‍ അസ്ഥിരത, ഭീകരത, അശാന്തി എന്നിവയ്ക്ക് പകരം സ്ഥിരത, സ്നേഹം, സമാധാനം എന്നിവയാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. അതേ മൂല്യങ്ങള്‍ ശ്രീ ശ്രീ ഹരി ചന്ദ് താക്കൂര്‍ ജി നമുക്ക് നല്കി.
ഇന്ത്യ ഇന്ന് ‘ഏവര്‍ക്കും ഒപ്പം , ഏവരുടെയും വികസനം ,ഏവരുടെയും വിശ്വാസം ‘ എന്നീ മന്ത്രങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ബംഗ്ലാദേശ് അതില്‍ ‘സഹയാത്രി’ ആണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. അതേസമയം, വികസനത്തിനും മാറ്റത്തിനും ലോകത്തിന് മുന്നില്‍ ബംഗ്ലാദേശ് ശക്തമായ ഒരു ഉദാഹരണം അവതരിപ്പിക്കുന്നു, ഈ ശ്രമങ്ങളില്‍ ഇന്ത്യ ബംഗ്ലാദേശിന്റെ ‘സഹയാത്രി’ ആണ്.
ഒറകണ്ടിയില് പെണ്‍കുട്ടികള്‍ക്കായി നിലവിലുള്ള മിഡില്‍ സ്കൂള്‍ നവീകരിക്കുക, ഒരു െ്രെപമറി സ്കൂള്‍ സ്ഥാപിക്കുക എന്നിവ ഉള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി നടത്തി. ശ്രീ ശ്രീ ഹരി ചന്ദ് താക്കൂറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഓരോ വര്‍ഷവും ധാരാളം ആളുകള്‍ ഇന്ത്യയില്‍ നിന്ന് ഒറകണ്ടിയിലേക്ക് ‘ബറൂണിസ്നാനില് ‘ പങ്കെടുക്കുന്നുണ്ടെന്നും അവരുടെ യാത്ര സുഗമമാക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: