കൊല്‍ക്കൊത്ത: താന്‍ മത്സരിക്കുന്ന മണ്ഡലമായ നന്ദിഗ്രാമില്‍ ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് ദിവസവും താമസിച്ച് പ്രചാരണം നടത്തുമെന്ന് മമത. തൃണമൂലിന് വേണ്ടി സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തേണ്ട ജീവാത്മാവും പരമാത്മാവുമായ നേതാവ് നന്ദിഗ്രാമില്‍ മാത്രമായി അഞ്ച് ദിവസം ചെലവഴിക്കുന്നതിന് പിന്നില്‍ മമതയുടെ പരാജയഭീതിയാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇവിടെ മമതയുടെ പഴയകാല അനുചരനും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്ത സുവേന്ദു അധികാരിയാണ് എതിരാളി. മമതയെ 50,000 വോട്ടുകള്‍ക്കെങ്കിലും തോല്പിക്കുമെന്നാണ് സുവേന്ദുവിന്റെ വെല്ലുവിളി. തോറ്റാല്‍ തലമൊട്ടയടിക്കും എന്നും സുവേന്ദു പറഞ്ഞിട്ടുണ്ട്. സുവേന്ദുവിന് താഴേത്തട്ടില്‍ ഇവിടെ നല്ല സ്വാധീനമുണ്ട്. എന്തായാലും പരാജയഭീതി മമതയെ തെല്ല് ബാധിച്ചതാണ് തുടര്‍ച്ചയായി അഞ്ച് ദിവസം മണ്ഡലത്തില്‍ ചെലവിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു.
ശനിയാഴ്ച രാവിലെ മമത ബിജെപിയുടെ ജില്ലാ വൈസ്പ്രസിഡന്റ് പ്രാലേ പാലിനോട് ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ശബ്ദരേഖ പുറത്തുവന്നത് മമതയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.
ഈയിടെ ബിജെപിയില്‍ ചേര്‍ന്ന മിഥുന് ചക്രവര്‍ത്തിയും മാര്‍ച്ച് 30 മുതല്‍ നന്ദിഗ്രാമില്‍ ഉണ്ടാകും. നന്ദിഗ്രാമില്‍ തന്റെ പ്രചാരണപരിപാടികള്‍ക്ക് മാര്‍ച്ച് 30ന് നടത്തുന്ന റോഡ് ഷോയോടെ ആഭ്യന്തരമന്ത്രി അമിത് ഷാ സമാപനം കുറിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: