സന്ധിപത്രം കണ്ട ബാദശാഹ ഔറംഗസേബ് വളരെ ഏറെ സന്തോഷിച്ചു. ബഹാദൂര്‍ഖാന്റെ പരാക്രമത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന് ഉദ്യോഗക്കയറ്റം കൊടുത്താദരിച്ചു. ഒരാനയെ സമ്മാനമായി കൊടുത്തയച്ചു. ഉദ്ദണ്ഡനായ ശിവാജി സിംഹാസനാരൂഢനായ അഹങ്കാരം ആരംഭത്തില്‍ത്തന്നെ നമ്മുടെ ഖാന് തകര്‍ത്തുകളഞ്ഞു എന്നു കരുതി ബഹാദൂര്‍ഖാന്റെ വിഷയത്തില്‍ ഔറംഗസേബ് അഭിമാനം കൊണ്ടു. തുടര്‍ന്ന് ഔറംഗസേബ് ശിവാജിയുടെ പേരില്‍ ഒരു അധിസൂചനാപത്രം (ഫര്മാന്) അയച്ചു. ശിവാജിയുടെ പഴയ തെറ്റ് ക്ഷമിച്ചുകൊണ്ട് സന്ധിപ്രസ്താവന അംഗീകരിക്കുന്നതായി അറിയിക്കുന്നു. സന്ധിപ്രസ്താവന അംഗീകരിച്ചു വരാന്‍ നാലുമാസമെടുത്തു.
അപ്പോഴേക്കും ശിവാജി ഫൊണ്ഡാണാകോട്ട ജയിച്ച് മാസങ്ങള്‍ കഴിഞ്ഞിരുന്നു. സൈന്യത്തിന് വിശ്രാന്തിയും ലഭിച്ചുകഴിഞ്ഞിരുന്നു.
ബാദശാഹയുടെ അനുമോദനപത്രം ലഭിച്ച ബഹാദൂര്ഖാന് തന്റെ പരാക്രമത്തെ സ്വയം അഭിനന്ദിച്ചു. ബഹാദൂര്ഖാന് ശിവാജിക്ക് സൂചനാപത്രം അയച്ചു. ബാദശാഹയുടെ അധിസൂചനാപത്രം (ഫര്മാന്) വന്നിട്ടുണ്ട്, നിയമാനുസാരം വന്ന് ഫര്മാന് കൈപ്പറ്റണം. അഞ്ച് മൈല്‍ കാല്‍നടയായി
പോകണം, മുട്ടുകുത്തിയിരുന്നു സന്ധിപത്രം സ്വീകരിക്കണം, പത്രം തലയില്‍ വെച്ചു കൊണ്ടുപോകണം. സന്ധിയനുസരിച്ച് ഏഴു കോട്ടകള്‍ മുഗള്‍ അധീനതയില്‍ വിട്ടുകൊടുക്കണം എന്ന്.
ബഹാദൂറ്ഖാന്റെ ആജ്ഞാപത്രവുമായി ഖാന്റെ ഒരു സര്‍ദാര്‍ റായഗഡില്‍ എത്തി. അയാളെക്കണ്ട ശിവഛത്രപതി കടുത്ത സ്വരത്തില്‍ ചോദിച്ചു? തന്റെ ഖാന് എന്ത് പരാക്രമം കാണിച്ചതിനാണ് ഞാന്‍ അയാളുമായി സന്ധി ചെയ്യേണ്ടത്? പെട്ടെന്ന് ഇവിടുന്ന് തിരിച്ചുപോയ്ക്കൊള്ളൂ അല്ലെങ്കില്‍ പരിസ്ഥിതി മാറും എന്നയാളെ തിരിച്ചയച്ചു.
മറ്റുള്ളവര്‍ക്ക് സാധിക്കാത്ത ശിവാജിയുടെ പരാജയം ഞാന്‍ സാധിച്ചു. ഛത്രപതിയുടെ പ്രതിഷ്ഠ-ഞാന്‍ കളങ്കപ്പെടുത്തി. എന്നിങ്ങനെ അഹങ്കാരത്തോടെ താടിതടവിയിരിക്കയായിരുന്നു ഖാന്. അപ്പോഴേക്കും ഖാന്റെ സര്‍ദാര്‍ ശിവഛത്രപതിയുടെ സന്ദേശവുമായെത്തി. സന്ദേശം കേട്ട ഖാന്റെ കണ്ണില്‍ ഇരുട്ടുകയറി. കുശവന്റെ ചക്രം കറങ്ങുന്നതുപോലെ ലോകം കറങ്ങുന്നതായനുഭവപ്പെട്ടു. ഔറംഗസേബും പിന്നീട് നടന്ന സംഭവങ്ങളറിഞ്ഞു. എന്തൊരു ദുഷ്ടനാണിയാള്‍, തോന്നിയപോലെ വിരല്‍ചൂണ്ടി നമ്മെ വറുതിക്കുനിര്ത്തുകയാണല്ലൊ! എന്ന് ചിന്തിച്ച് ഔറംഗസേബിന്റെ ക്രോധാഗ്നി കത്തിജ്വലിച്ചു. ഔറംഗസേബ് ബഹാദൂര്‍ഖാനെ പിന്നെ എങ്ങനെയായിരിക്കും കൈകാര്യം ചെയ്തിരിക്കുക എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളുവല്ലൊ! ബഹാദൂര്ഖാന് ഛത്രപതി നല്കിയ രണ്ടാമത്തെ സമ്മാനമായിരുന്നു ഇത്. ഒന്നാമത്തേത് അദ്ദേഹത്തിന്റെ സേനാശിബിരം പിടിച്ചെടുത്ത് ധനം കവര്‍ന്നു. രണ്ടാമത്തേത് അദ്ദേഹത്തിന്റെ മാനവും കവര്‍ന്നു.
1675 നവംബര്‍ 15 ന് ഛത്രപതി ശിവാജി റായഗഡില്നിന്നും സതാരയിലേക്കുപോയി. അവിടെ വച്ച് അദ്ദേഹം രോഗഗ്രസ്ഥനായി. ഉയര്‍ന്ന ജ്വരമായിരുന്നു (പനി)താപനില വര്‍ധിച്ചുകൊണ്ടേയിരുന്നു. രണ്ടുമാസത്തോളം അദ്ദേഹം അവിടെ കഴിഞ്ഞു. ആരുമായും കൂടിക്കാഴ്ചയില്ലാതായി. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. ചില ദുഷ്ടശക്തികള്‍ ഛത്രപതി അന്തരിച്ചു എന്ന് പ്രചരിപ്പിച്ചു. അദ്ദേഹം തന്റെ ദ്വിഗ്വിജയം ആരംഭിച്ചപ്പോള്‍ മാത്രമാണ് ഛത്രപതി സ്വസ്ഥനാണ് എന്ന് ജനം തിരിച്ചറിയുന്നത്.
ശിവാജിയെ അമര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതില്‍ അതീവ വിഷണ്ണനായിരിക്കുകയാണ് ഔറംഗസേബ്. പക്ഷേ ഒരു വഴിയും കാണുന്നില്ല. തന്റെ മഹാന്മാരായ സേനാപതിമാരെല്ലാം തോറ്റു പിന്മാറിയ സ്ഥിതിക്ക് ഇനിയാരെയാണയക്കേണ്ടത് എന്ന്, കൂലംകഷമായി ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ് മഹാപരാക്രമിയായിട്ടുള്ള ഒരാളുടെ ചിത്രം മനസ്സില്‍ തെളിഞ്ഞുവന്നത്. അയാളാകട്ടെ പരാക്രമത്തില്‍ ശിവാജിക്ക് തുല്യന്‍, മഹമ്മദ് കുലീഖാന്‍. ഇദ്ദേഹത്തെ ഓര്‍ക്കുന്നുണ്ടോ? പഴയ നേതാജി പാല്ക്കര് ആയിരുന്നു അത്. ഒരുകാലത്ത് രണ്ടാം ശിവാജി എന്നറിയപ്പെട്ടിരുന്ന ആളായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ഇദ്ദേഹം പൂര്‍ണമായും ഇസ്ലാം അംഗീകരിച്ച് മുസ്ലിം ആയിക്കഴിഞ്ഞിരുന്നു. ശിവാജിയേയും ഹിന്ദുത്വത്തേയും മറന്നു കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ വിഷയത്തില്‍ ഔറംഗസേബിന്
പൂര്‍ണവിശ്വാസം വന്നു കഴിഞ്ഞിരുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥനത്തിലാണ് ശിവാജിയെ ജയിച്ച് കീഴടക്കാന്‍, ദിലേര്ഖാനോടൊപ്പം കുലീഖാനേയും ഔറംഗസേബ് ദക്ഷിണത്തിലേക്കയച്ചത്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: