മുംബൈ: കൊറോണ പ്രതിരോധത്തിനായി പുതിയ വാക്സിന് വികസനം ആരംഭിച്ച് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന് ചെയ്യുന്നത് കൂടാതെ മറ്റൊന്ന് കൂടി വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല അറിയിച്ചു.
കോവോവാക്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വാക്സിന് പരീക്ഷണം നടത്തി വരികയാണ്. യുഎസ് വാക്സിന് കമ്പനിയായ നോവാവാക്സുമായി സഹകരിച്ചാണ് രണ്ടാമത് പരീക്ഷണം നടത്തി വരുന്നത്. അടുത്ത സെപ്തംബറോടെ വാക്സിന് പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ലോകത്തിന് വീണ്ടും ഭീഷണി ഉയര്‍ത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ ഈ വാക്സിന് വളരെ ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. പരീക്ഷണഘട്ടത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയിലും ബ്രിട്ടണിലും കണ്ടെത്തിയ പുതിയ വൈറസ വകഭേദത്തില്‍ നിന്നും 89 ശതമാനവും ഫലപ്രാപ്തി ഉണ്ടാകുന്നുണ്ട്. അതിനാല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതോടെ പുതിയ വക ഭേദങ്ങള്ക്കെതിരേയും കോവോവാക്സ് ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: