കണ്ണൂര്‍ : സംസ്ഥാനത്ത് എല്‍ഡിഎഫ്- യുഡിഎഫ് കസേരകളിയാണ് നടക്കുന്നത്. ഇരു മുന്നണികളും കേരളത്തില്‍ അഴിമതിയാണ് നടത്തിയതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ധര്‍മ്മടത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്വപ്നയുടെ സ്വര്‍ണ്ണക്കടത്ത് കേസും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സരിതയുടെ സോളാര്‍ കേസും ഇരു മുന്നണിയുടേയും അഴിമതിയുടെ ഉദാഹരണങ്ങളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് സ്വര്‍ണക്കടത്ത് നടന്നത്. മുഖ്യമന്ത്രി തന്നെയാണ് കത്തയച്ച് കേന്ദ്ര ഏജന്‍സിയെ വരുത്തിയത്. അവസാനം സ്വന്തം മന്ത്രിമാര്‍ കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണത്തെ എതിര്‍ക്കുകയാണെന്നും നദ്ദ ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുകെട്ടിലാണ്. കേന്ദ്രത്തിന്റെ പദ്ധതികളിലൂടെയാണ് കേരളത്തില്‍ വലിയ വികസനം എത്തുന്നത്. സംസ്ഥാന മെട്രോ, പാചകവാതക പൈപ്പ് ലൈന്‍ എന്നിവയ്ക്കായി ഫണ്ട് അനുവദിച്ചത് കേന്ദ്രമാണെന്നും പ്രതികരിച്ചു. പുറ്റിങ്ങല്‍ അപകടം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിയെത്തി. പക്ഷെ മന്മോഹന് സിങ് പ്രധാനമന്ത്രിയായിരിക്കേ കേരളത്തെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: